SignIn
Kerala Kaumudi Online
Sunday, 26 April 2026 4.21 AM IST

പ്ര​ചാ​ര​ണം​ ത​കൃ​തി​... ​ക​ള​ത്തി​ലി​റ​ങ്ങി​ ആ​വേ​ശം​..!​

Increase Font Size Decrease Font Size Print Page
ele

​തൃ​ശൂ​ർ​:​ ആ​വേ​ശം​ വി​ത​റി​ റോ​ഡ് ഷോ​ക​ൾ​ ആ​രം​ഭി​ച്ച​തോ​ടെ​ പ്ര​ചാ​ര​ണ​രം​ഗം​ കൊ​ഴു​ത്തു​. ജി​ല്ല​യി​ൽ​ മൂ​ന്ന് മു​ന്ന​ണി​ക​ളെ​യും​ പ്ര​ഖ്യാ​പി​ച്ച​ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും​ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു​. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​,​ തൊ​ഴി​ൽ​ശാ​ല​ക​ൾ​,​ മ​ണ്ഡ​ല​ത്തി​ലെ​ പ്ര​ധാ​ന​ വ്യ​ക്തി​ക​ൾ​ എ​ന്നി​വ​ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം​ സ്ഥ​ല​ങ്ങ​ളി​ലും​ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ ഓ​ഫീ​സു​ക​ൾ​ നി​യോ​ജ​ക​ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലും​ പ്രാ​ദേ​ശി​ക​ ത​ല​ങ്ങ​ളി​ലും​ ആ​രം​ഭി​ച്ചു​. പ്ര​ഖ്യാ​പ​നം​ വ​ന്ന​പ്പോ​ൾ​ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ഫ്‌​ള്ക​സ് ബോ​ർ​ഡ് ഉ​യ​ർ​ന്നു​. പ്ര​ചാ​ര​ണ​ത്തി​ന് ചു​രു​ങ്ങി​യ​ ദി​വ​സം​ മാ​ത്രം​ ഉ​ള്ളൂ​വെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് പ​ര​മാ​വ​ധി​ പ്ര​വ​ർ​ത്ത​നം​ ന​ട​ത്തി​ ജ​ന​ങ്ങ​ളെ​ കൈ​യി​ലെ​ടു​ക്കാ​നു​ള്ള​ ശ്ര​മ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ൾ​.

​സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ​ പോ​രാ​ട്ടം​


​സ്ഥാ​നാ​ർ​ത്ഥി​ പ്ര​ഖ്യാ​പ​നം​ വ​രും​ മു​മ്പ് സോ​ഷ്യ​ൽ​ മീ​ഡി​യ​ തി​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം​ തു​ട​ങ്ങി​യി​രു​ന്നു​. ഓ​രോ​ സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ഇ​തി​നാ​യി​ പ്ര​ത്യേ​ക​ എ​ജ​ൻ​സി​ക​ളെ​ നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ പ​ര്യ​ട​ന​ങ്ങ​ളും​ വോ​ട്ട​ർ​മാ​രെ​ കാ​ണു​ന്ന​തു​മെ​ല്ലാം​ സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ​ നി​റ​യു​ക​യാ​ണ്.

​ആ​വേ​ശ​ത്തോ​ടെ​ പ​ര്യ​ട​നം​


​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ റോ​ഡ് ഷോ​ക​ൾ​ സ​ജീ​വ​മാ​യി​. ഇ​ന്ന​ലെ​ വൈ​കി​ട്ട് തൃ​ശൂ​ർ​ മ​ണ്ഡ​ലം​ യു​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ രാ​ജ​ൻ​ പ​ല്ല​ന്റെ​ റോ​ഡ് ഷോ​യി​ൽ​ നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ​ പ​ങ്കെ​ടു​ത്തു​. ഡി​.സി​.സി​യി​ൽ​ നി​ന്നാ​രം​ഭി​ച്ച​ റോ​ഡ് ഷോ​യി​ൽ​ ഡി​.സി​.സി​ പ്ര​സി​ഡ​ന്റ് അ​ഡ്വ​. ജോ​സ​ഫ് ടാ​ജ​റ്റ്,​ മേ​യ​ർ​ ഡോ​. നി​ജി​ ജ​സ്റ്റി​ൻ​,​ ഡെ​പ്യൂ​ട്ടി​ മേ​യ​ർ​ എ​.പ്ര​സാ​ദ്,​ ടി​.വി​.ച​ന്ദ്ര​മോ​ഹ​ൻ​,​ എം​.പി​.വി​ൻ​സ​ന്റ് തു​ട​ങ്ങി​യ​വ​ർ​ നേ​തൃ​ത്വം​ ന​ൽ​കി​. യു​.ഡി​.എ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ​ മ​ണ്ഡ​ലം​ സ്ഥാ​നാ​ർ​ത്ഥി​ ഒ​.ജെ​.ജ​നീ​ഷ്,​ ഒ​ല്ലൂ​രി​ലെ​ ഷാ​ജി​ കോ​ട​ങ്ക​ണ്ട​ത്ത്,​ ഗു​രു​വാ​യൂ​രി​ൽ​ സി​.എ​ച്ച്.റ​ഷീ​ദ് എ​ന്നി​വ​രും​ പ്ര​ചാ​ര​ണ​രം​ഗ​ത്തു​ണ്ട്.
​മ​ണ​ലൂ​രി​ൽ​ ബി​.ജെ​.പി​ സ്ഥാ​നാ​ർ​ത്ഥി​ അ​ഡ്വ​.കെ​.കെ​.അ​നീ​ഷ് കു​മാ​റും​ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ സ​ന്തോ​ഷ് ചെ​റാ​ക്കു​ള​വും​ പ്ര​ചാ​ര​ണം​ സ​ജീ​വ​മാ​ക്കി​ക്ക​ഴി​ഞ്ഞു​.

പ​ര്യ​ട​ന​ത്തി​ൽ​ ​മു​ന്ന​ണി​കൾ

എൽ.ഡി.എഫ് - തൃശൂർ

തൃ​ശൂ​ർ​:​ ​എ​ൽ.​ഡി.​എ​ഫ് ​തൃ​ശൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​ല​ങ്കോ​ട് ​ലീ​ലാ​കൃ​ഷ്ണ​ൻ​ ​പ്ര​ചാ​ര​ണ​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​അ​യ്യ​ന്തോ​ളി​ൽ​ ​നി​ന്ന് ​പ​ര്യ​ട​നം​ ​ആ​രം​ഭി​ച്ചു.​ ​ബൂ​ത്ത് ​സെ​ക്ര​ട്ട​റി​മാ​രെ​യും​ ​അ​വ​രു​ടെ​ ​വീ​ടു​ക​ളും​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​യും​ ​സ​ന്ദ​ർ​ശി​ച്ചു.​ ​തു​ട​ർ​ന്ന് ​അ​യ്യ​ന്തോ​ൾ​ ​കാ​ർ​ത്ത്യാ​യ​നി​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​ത്തും​ ​സ​മീ​പ​ത്ത് ​സാ​ഹി​ത്യ​കാ​ര​ൻ​ ​സ​ന്തോ​ഷ് ​ഏ​ച്ചി​ക്കാ​ന​ത്തി​ന്റെ​ ​വ​സ​തി​യി​ലു​മെ​ത്തി.​ ​തു​ട​ർ​ന്ന് ​ഇ​ട​ശ്ശേ​രി​ ​സ്മാ​ര​ക​ ​സ​മി​തി,​ ​നി​ർ​മ്മ​ല​ ​കോ​ൺ​വെ​ന്റ്,​ ​അ​യ്യ​ന്തോ​ൾ​ ​ബാ​ങ്ക്,​ ​മ​ദ​ർ​ ​ആ​ശു​പ​ത്രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ ​പി​ന്തു​ണ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​പു​ല്ല​ഴി​ ​മേ​ഖ​ല​യി​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ ​കൊ​ക്കാ​ലെ,​ ​ഒ​ള​രി,​ ​ഒ​ല്ലൂ​ക്ക​ര,​ ​പ​ടി​ഞ്ഞാ​റേ​കോ​ട്ട​ ​എ​ന്നി​ങ്ങ​നെ​ ​നാ​ല് ​മേ​ഖ​ലാ​ ​ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലും​ ​പ​ങ്കെ​ടു​ത്തു.

യു.​ഡി.​എ​ഫ് ​-​ ​ഒ​ല്ലൂർ
തൃ​ശൂ​ർ​:​ ​ഒ​ല്ലൂ​രി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഷാ​ജി​ ​ജെ.​കോ​ട​ങ്ക​ണ്ട​ത്തി​ന്റെ​ ​റോ​ഡ് ​ഷോ​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ​ഫ് ​ടാ​ജ​റ്റ് ​നി​ർ​വ​ഹി​ച്ചു.​ ​സു​ന്ദ​ര​ൻ​ ​കു​ന്ന​ത്തു​ള്ളി,​ ​ജെ​യ്ജു​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​എം.​എ​ൽ.​ബേ​ബി,​ ​കെ.​സി.​അ​ഭി​ലാ​ഷ്,​ ​സ​ജീ​വ​ൻ​ ​കു​രി​യ​ച്ചി​റ,​ ​വി​ജ​യ​കു​മാ​ർ,​ ​ബ്ലി​സ​ൺ​ ​വ​ർ​ഗീ​സ്,​ ​ബി​ന്ദു​ ​കാ​ട്ടു​ങ്ക​ൽ,​ ​ശ്രീ​നി​വാ​സ​ൻ,​ ​ലീ​ലാ​മ്മ​ ​ടീ​ച്ച​ർ,​ ​സി​നോ​ജ് ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​അ​നി​രു​ദ്ധ​ൻ,​ ​ആ​ന്റോ​ ​ചീ​നി​ക്ക​ൽ,​ ​ബി​നു,​ ​ഡേ​വി​സ് ​ച​ക്കാ​ല​ക്ക​ൽ,​ ​ഏ​ലി​യാ​സ്,​ ​റോ​യ് ​പെ​രി​ഞ്ചേ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.


എ​ൻ.​ഡി.​എ​ ​-​ ​മ​ണ​ലൂർ
പാ​വ​റ​ട്ടി​:​ ​മ​ണ​ലൂ​ർ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​ ​കെ.​കെ.​അ​നീ​ഷ് ​കു​മാ​ർ​ ​റോ​ഡ് ​ഷോ​ ​ന​ട​ത്തി.​ ​ഗ​ണേ​ശ​മം​ഗ​ല​ത്ത്
നി​ന്നാ​രം​ഭി​ച്ച് ​കേ​ച്ചേ​രി​ ​സെ​ന്റ​ർ​ ​വ​രെ​ ​പ​ര്യ​ട​നം​ ​ന​ട​ത്തി.​ ​പ്ര​വീ​ൺ​ ​പ​ന​ങ്ങാ​ട്ട്,​ ​സേ​വ്യ​ൻ​ ​പ​ള്ള​ത്ത്,​ ​ജ​സ്റ്റി​ൻ​ ​ജേ​ക്ക​ബ്,​ ​ഭ​ഗീ​ഷ് ​പൂ​രാ​ട​ൻ,​ ​സ​ബി​ഷ് ​മ​ര​ത​യൂ​ർ,​ ​എം.​ആ​ർ.​വി​ശ്വ​ൻ,​ ​സു​ജി​ത് ​പ​ണ്ടാ​രി​ക്ക​ൽ,​ ​ഗി​നി​ഷ്,​ ​ബി​ജു​ ​പാ​ലു​വാ​യ്,​ ​ഷൈ​ജു,​ ​മ​നോ​ജ് ​മാ​നി​ന,​ ​സ​ർ​ജു​ ​തൊ​യ​ക്കാ​വ്,​ ​സ​ന്തോ​ഷ് ​കോ​ലാ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

എ​ൻ.​ഡി.​എ​ ​-​ ​തൃ​ശൂർ
തൃ​ശൂ​ർ​:​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ത്മ​ജ​ ​വേ​ണ​ഗോ​പാ​ൽ​ ​തൃ​ശൂ​രി​ൽ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി​യും​ ​പൗ​ര​പ്ര​മു​ഖ​രെ​ ​ക​ണ്ടും​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി.​ ​രാ​വി​ലെ​ ​ശ​ങ്ക​ര​ൻ​കു​ള​ങ്ങ​ര​ ​ക്ഷേ​ത്രം,​ ​ധ​ന​ല​ക്ഷ്മി​ ​ബാ​ങ്ക് ​ഹെ​ഡ് ​ഓ​ഫീ​സ്,​ ​പു​ങ്കു​ന്നം​ ​പ​ള്ളി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​തു​ട​ർ​ന്ന് ​എ​ൻ.​ഡി.​എ​ ​നേ​താ​ക്ക​ളു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.​ ​നേ​താ​ക്ക​ള​യ​ ​അ​ഡ്വ.​ ​കെ.​ആ​ർ.​ഹ​രി,​ ​ര​ഘു​നാ​ഥ് ​സി.​മേ​നോ​ൻ,​ ​മ​നു​ ​പ​ള്ള​ത്ത് ​എ​ന്നി​വ​രും​ ​ഒ​പ്പ​മു​ണ്ടാ​യി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.