
കൊച്ചി: വേനൽച്ചൂട് പരിഗണിച്ച് സംസ്ഥാനത്തെ അഭിഭാഷകരുടെ ഡ്രസ്കോഡിൽ മേയ് 31വരെ ഹൈക്കോടതി ഇളവ് അനുവദിച്ചു. ജില്ലാ ജുഡിഷ്യറിയിലെ കോടതികളിൽ ഹാജരാകുന്ന അഭിഭാഷകർക്ക് കറുത്ത കോട്ടും ഗൗണും നിർബന്ധമല്ല. ഹൈക്കോടതിയിൽ ഹാജരാകുന്നവർക്ക് ഗൗൺ ധരിക്കുന്നതിലും ഇളവുണ്ട്. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ നിവേദനം പരിഗണിച്ചാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |