
ന്യൂഡൽഹി: ദൂരദർശനിലെ മഹാഭാരതം സീരിയലിൽ പാഞ്ചാലിയുടെ വേഷത്തിൽ ശ്രദ്ധേയയായ മുൻ രാജ്യസഭാംഗം രൂപാ ഗാംഗുലി, വിവാദമായ സന്ദേശ്ഘലി സംഭവങ്ങളിലെ ഇര രേഖാ പത്ര എന്നിവർ പശ്ചിമ ബംഗാളിലെ ബി.ജെ.പി പട്ടികയിൽ ഇവരടക്കം 111 സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കി. 144 പേരുടെ ആദ്യ പട്ടിക പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രൂപ ഗാംഗുലി സോണാർപൂർ ദക്ഷിണിൽ നിന്നും രേഖാ പത്ര ഹിംഗൽഗഞ്ച് സംവരണ മണ്ഡലത്തിലുമാണ് മത്സരിക്കുക. സന്ദേശ്ഘലിയിലെ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്‌ഖിനെതിരെ ആരോപണമുന്നയിച്ച രേഖാ പത്രയെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി മത്സരിപ്പിച്ചിരുന്നു. മുൻ കേന്ദ്ര മന്ത്രി നിസിത് പ്രമാണിക്കും(മാതഭംഗ) പട്ടികയിലുണ്ട്.
അസാം പട്ടികയിൽ
മുൻ കോൺ. നേതാവും
ഇന്നലെ പുറത്തു വിട്ട അസാമിലെ ബി.ജെ.പിയുടെ 88 പേരുടെ ആദ്യ പട്ടികയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട മുതിർന്ന നേതാവും നാഗോൺ എം.പിയുമായ പ്രദ്യുത് ബൊർദോലോയിയും. ബുധനാഴ്ച കോൺഗ്രസിൽ നിന്ന് രാജി
വച്ച പ്രദ്യുത് ബി.ജെ.പിയിൽ ചേർന്നിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സിറ്റിംഗ് സീറ്റായ ജലുക്ബാരിയിൽ മത്സരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |