
കൊച്ചി: ക്രൂഡോയിൽ വിലക്കുതിപ്പും ഇന്ധന പ്രതിസന്ധിയും കണക്കിലെടുത്ത് പ്രമുഖ വാഹന കമ്പനികൾ കാർ വില ഉയർത്തുന്നു. ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസാണ് ആദ്യം വില വർദ്ധന പ്രഖ്യാപിച്ചത്. ടാറ്റ കാറുകളുടെ വിലയിൽ ഏപ്രിൽ ഒന്ന് മുതൽ 0.5 ശതമാനം വർദ്ധനയുണ്ടാകും. അസംസ്‌കൃത സാധനങ്ങളുടെ വിലയിലുണ്ടായ വർദ്ധനയുടെ ബാദ്ധ്യതയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധതരായെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ മറ്റ് കമ്പനികളും കാർ വില ഉയർത്തിയേക്കും. പശ്ചിമേഷ്യയിലെ യുദ്ധം ശക്തമായതോടെ കമ്പനികളുടെ ഉത്പാദന ചെലവ് ഗണ്യമായി ഉയരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |