കൊച്ചി: റംസാൻ ദിനത്തിൽ കാരുണ്യത്തിന്റെ കരങ്ങളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മുട്ട് തേയ്മാനത്താൽ ജീവിത വരുമാനം നിലച്ച ലോട്ടറി കച്ചവടക്കാരനായ കരുനാഗപ്പള്ളി, തഴവ സ്വദേശി ചന്ദ്രശേഖര പിള്ള യ്ക്ക്(59)ഇലക്ട്രിക്ക് സ്കൂട്ടർ വേണമെന്ന അഭ്യർത്ഥനയ്ക്കാണ് പരിഹാരമായത്. പ്രവാസിയായിരുന്ന ചന്ദ്രശേഖര പിള്ളയ്ക്ക് വയ്യാത്ത കാലുമായി നടക്കാനോ ഇരിക്കാനോ പറ്റാതെ വന്നതോടെ ഉപജീവനം നിലക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം ഉടനടി പരിഹാരം കണ്ടെത്തിയത്. എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, എന്നിവർ ചേർന്ന് പുതിയ മുച്ചക്ര ഇലക്ട്രിക്ക് സ്കൂട്ടർ കൈമാറി.തിരുവനന്തപുരം ലുലുമാൾ പി.ആർ.ഒ സൂരജ് അനന്തകൃഷ്ണനും സന്നിഹിതനായിരുന്നു.
യൂസഫലി നൽകിയ സ്നേഹത്തിനും ചേർത്തു പിടിക്കാൻ കാണിച്ച വല്യ മനസിനും എന്നും കടപ്പെട്ടിരിക്കുമെന്ന് ചന്ദ്രശേഖര പിള്ള പ്രതികരിച്ചത്. അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. 14 വർഷം പ്രവാസിയായിരുന്നു ചന്ദ്രശേഖരപിള്ള. മസ്‌കറ്റിലെ കൺസ്ട്രഷൻ കമ്പനിയിലെ ജോലിക്കിടയിലാണ് കാലിന്റെ അസ്തികൾക്ക് തെയ്മാനം ബാധിക്കുന്ന രോഗം ബാധിക്കുന്നത്.
കരുനാഗപ്പള്ള സ്വദേശി ചന്ദ്രശേഖരപിള്ളയ്ക്ക് എം.എ യൂസഫലി സമ്മാനിച്ച മുച്ചക്ര ഇലക്ട്രിക്ക് സ്കൂട്ടറിന്റെ താക്കോൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദനും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് കൈമാറുന്നു. മാധ്യമപ്രവർത്തകൻ അനിൽ മുഹമ്മദ്, തിരുവനന്തപുരം ലുലുമാൾ പി.ആർ.ഒ സൂരജ് അനന്തകൃഷ്ണൻ എന്നിവർ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |