
മുംബയ് : മാലദ്വീപിൽ വിനോദ സഞ്ചാരികളുടെ സ്പീഡ് ബോട്ട് മറിഞ്ഞ് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയയ്ക്ക് പരിക്ക്. പ്രശസ്ത റാലി ഡ്രൈവർ ഹരി സിംഗ് അടക്കം രണ്ട് ഇന്ത്യക്കാരെ കാണാതായി. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ രാലിലെ ഫെലിദൂവിന് സമീപമായിരുന്നു സംഭവം. അഞ്ച് ഇന്ത്യക്കാരും യു.എസ്, റഷ്യ സ്വദേശികളായ രണ്ട് സ്ത്രീകളുമാണ് ബോട്ടിലുണ്ടായിരുന്നത്. സിംഘാനിയയെ മുംബയിലെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് വക്താവ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |