
തിരുവനന്തപുരം: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 260/2023) തസ്തികയിലേക്ക് 27 രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവ്വീസസ് വകുപ്പിൽ വെൽഫയർ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 374/2024) തസ്തികയിലേക്ക് 23 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ് (കാറ്റഗറി നമ്പർ 278/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 24 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |