
തിരുവനന്തപുരം: 2006ൽ ഇന്ത്യ-ഇറാൻ വാതക പൈപ്പ്‌ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയത് രാജ്യത്തിന്റെ ദീർഘകാല താത്പര്യങ്ങളെ അവഗണിച്ച ചരിത്രപരമായ പിഴവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ താത്പര്യങ്ങൾക്കു കീഴ്‌പ്പെട്ടാണ് കോൺഗ്രസും ബി.ജെ.പിയും നയിച്ച കേന്ദ്രസർക്കാരുകൾ സ്വീകരിച്ച നയങ്ങൾ ഇന്ന് രാജ്യത്തനുഭവപ്പെടുന്ന ഊർജ്ജ പ്രതിസന്ധിക്ക് വഴിവച്ചത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കി. ഇന്ത്യ-ഇറാൻ വാതക പൈപ്പ്‌ലൈനിനുവേണ്ടി നിലപാടെടുത്തതിനാൽ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി മണിശങ്കർ അയ്യരെ 2006ൽ ആസ്ഥാനത്തു നിന്ന് കോൺഗ്രസ്
നീക്കി. തുടർന്നുണ്ടായ നയപരമായ മാറ്റങ്ങൾ രാജ്യത്തിന്റെ ഊർജ്ജ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തുന്നതിനുപകരം കോർപ്പറേറ്റ് കേന്ദ്രീകൃത സമീപനങ്ങൾക്ക് വഴിവച്ചു. ഇന്ന് ബി.ജെ.പി ഭരണത്തിൽ ഒരു സ്വകാര്യ ഊർജ്ജകമ്പനിക്ക് ലഭിച്ച പ്രാധാന്യവും ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. നിലവിൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലും ഇന്ത്യ അമേരിക്കൻ ഭീഷണിക്കു വഴങ്ങി. വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |