
ആലപ്പുഴ: നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുന്നതിനുള്ള മെഗാ ക്യാമ്പ് ഇന്ന് സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ക്യാമ്പ് നടക്കും. നിയമന ഉത്തരവ് ലഭിച്ച എല്ലാ ഉദ്യോഗസ്ഥരും ഓർഡർ സോഫ്റ്റ്‌വെയറിൽ നിന്ന് ഫോം 12 ഡൗൺലോഡ് ചെയ്ത് തങ്ങൾ ജോലി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കണം.ക്യാമ്പിൽ പങ്കെടുക്കുമ്പോൾ എപ്പിക് കാർഡ്, നിയമന ഉത്തരവ്, ഫോം 12 അപേക്ഷ എന്നിവ നിർബന്ധമായും കൊണ്ടുവരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |