
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എം നേതാക്കൾ മറ്റ് പാർട്ടികളിൽ ചേക്കേറുന്നത് നല്ല പ്രവണതയല്ലെന്നും കമ്മ്യൂണിസ്റ്റ് മൂല്യച്യുതിയാണ് അതു തെളിയിക്കുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
ഇത്തരം തെറ്റായ പ്രവണതകൾ പാർട്ടി നേതൃത്വം പരിശോധിക്കും,കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തനതായ പ്രവർത്തന സംസ‌്കാരമുണ്ട്. ആശയ സമര പോരാട്ടങ്ങൾക്കാണ് നേതാക്കളും പ്രവർത്തകരും ഊന്നൽ നൽകേണ്ടത്. ചില നേതാക്കളിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഇല്ലാതാകുന്നു. ചിലർ തിരഞ്ഞെടുപ്പിന് കൂടുതൽ പ്രാധാന്യം നൽകുന്നത് ദൗർഭാഗ്യകരം. മുമ്പില്ലാത്ത പ്രവണതയാണിത്. പാർട്ടി സ്വയം വിമർശനാത്‌മകമായി നോക്കി കാണണം. ഇത്തരം വിഷയങ്ങൾ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും പരിശോധിക്കും.
നാളെ ജൻ
ആക്രോശ് റാലി
കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ, നാല് തൊഴിൽ കോഡുകൾ, ഇന്ത്യ യു.എസ് വ്യാപാര കരാർ, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നീ വിഷയങ്ങൾ ഉന്നയിച്ച് ഡൽഹി രാംലീല മൈതാനിയിൽ നാളെ ജൻ ആക്രോശ് റാലി സംഘടിപ്പിക്കുമെന്ന് എം.എ.ബേബി അറിയിച്ചു. അര ലക്ഷത്തോളം പേർ പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളം, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കില്ല..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |