SignIn
Kerala Kaumudi Online
Wednesday, 07 January 2026 2.11 PM IST

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും,​ മഞ്ജുവാര്യരെ വിമർശിച്ചും ദിലീപിനെ അനുകൂലിച്ചും നടൻ ആദിത്യൻ ജയൻ

Increase Font Size Decrease Font Size Print Page
manju-warrier-adhityan

നടി മഞ്ജു വാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിൽ ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മഞ്ജുവിനെതിരെ രൂക്ഷവിമർശവുമായി നടൻ ആദിത്യൻ ജയൻ രംഗത്ത്. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന കുറിപ്പോടു കൂടി ദിലീപിനെ ന്യായീകരിച്ചു കൊണ്ടാണ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആദിത്യൻ രംഗത്തെത്തിയിരിക്കുന്നത്.

മഞ്ജു വാര്യർ അൽപം കൂടി പക്വത കാണിക്കണമായിരുന്നെന്നും, ഓരോ കാലത്തും ഓരോത്തർക്കും എതിരെ കുറ്റങ്ങൾ പറയുമ്പോൾ സ്വയം വില ഇരുത്തേണ്ട കാലമായി എന്ന് ചിന്തിക്കണമെന്നും ആദിത്യൻ വിമർശിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും..... 🙏
ഈ ഫോട്ടോ ഉൾപ്പടെ ഞാൻ ഇവിടെ ഇടുകയാണ് ചിലതു ചിലരെങ്കിലും ഓർക്കാൻ വേണ്ടി മാത്രം...
മഞ്ജു വാര്യർ നല്ല ഒരു നടിയാണ് എല്ലാ അർത്ഥത്തിലും പക്ഷെ കുറച്ചു കൂടി പക്വത ഉണ്ടാകുന്നതു അല്പം നല്ലതായിരിക്കും, ഓരോ കാലത്തും ഓരോത്തർക്കും എതിരെ കുറ്റങ്ങൾ പറയുമ്പോൾ സ്വയം വില ഇരുത്തേണ്ട കാലമായി എന്ന് ചിന്തിക്കണം.......🤔
2017 ഒരാൾക്ക് എതിരെ തിരിഞ്ഞു അദ്ദേഹത്തിന്റെ ശത്രുക്കൾക് ഒപ്പം എന്ത് കാരണത്താൽ ആണേലും നിങ്ങൾ നിന്നപ്പോൾ ഓർക്കാതെ പോയ ഒരു കാര്യമുണ്ട് സ്വന്തം മകൾ എവിടെയാ ആരുടെ ഒപ്പമാണ് ജീവിക്കുന്നത് എന്ന്, അന്ന് ആ പെൺകുട്ടി അനുഭവിച്ച മാനസിക സംഘർഷം എന്താകുമെന്ന് പോലും ഓർത്തില്ല, ആ കുട്ടിയുടെ ജീവിതകാലം മുഴുവൻ ആ വേദന ആ കുട്ടിക്ക് ഒപ്പം ഉണ്ടാകും ennu നിങ്ങൾക്കു ഓർക്കാൻ സമയം കിട്ടിയില്ല കാരണം അവസരം കിട്ടിയത് മുതലാക്കാനും ശ്രെദ്ധ പിടിച്ചു പറ്റാനുമായിരുന്നു താല്പര്യം അവസാനം അത് പാതിവഴിയിൽ തീർന്നു.... പക്ഷേ ഒരു മനുഷ്യൻ 86 ദിവസം അനുഭവിച്ച വേദന അത് ചെറുതല്ല 86 നിമിഷം സഹിക്കാൻ പറ്റുമോ നിങ്ങൾക്കു? നമുക്ക് ചുറ്റും ജനങ്ങളും കയ്യടിയും കളറും ബഹളം ഒക്കെ വരുമ്പോൾ നമ്മൾ ചിലതു മറക്കും അത് എക്കാലവും ഉണ്ടാകും എന്ന് വിചാരിക്കുന്നത് നമ്മുടെ ഒക്കെ വെറും തെറ്റിദ്ധാരണ ആണ്,അവിടെയും ഒരു അമ്മ ഉണ്ട് ആ പ്രാർത്ഥന കേൾക്കാതെ ഇരിക്കുമോ,നിങ്ങളുമായി എനിക്ക് യാതൊരു വിരോധവുമില്ല പക്ഷെ ചിലതു പറയണമെന്ന് തോന്നി ഇതൊക്കെ ഇങ്ങനെ മാത്രമേ അവസാനിക്കു എന്ന് അറിയാമായിരുന്നു. നമ്മളെ ചതിക്കാൻ നമ്മൾ എന്തിനു ഒരാൾക്ക് അവസരം കൊടുക്കണം അപ്പോൾ തെറ്റ് അവിടെയും നമ്മുടെ ഭാഗത്താണ്☺️ "തെറ്റ് ആര് ചെയ്താലും അതിനു മറുപടി കൊടുത്തേ മതിയാകു അത് ഒരു പ്രപഞ്ച സത്യമാ" ആ ഒരു വിശ്വാസത്തില ഞാനും ഇന്നു ജീവിക്കുന്നത് ആരും നല്ലവർ അല്ല എല്ലാവരിലും ഉണ്ട് കുറവുകൾ ഒരാളെ നമുക്കു വേണ്ടേൽ കളഞ്ഞിട്ടു പോകണം അല്ലാതെ പുറകെ നടന്നു ഉപദ്രവിക്കുന്ന സ്വഭാവം നല്ലതല്ല അത് ആര് ചെയ്താലും രണ്ടുപേർക്കു ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരാളിൽ മാത്രം ഉത്തരവാദിത്തം വെച്ച് മാറി നിന്നു കുറ്റം പറയുന്നതും ശെരിയല്ലാ എന്തിനും രണ്ടു മുഖമുണ്ട് ഓരോ മുഖങ്ങൾ നമുക്കു ഇനി കാണാം........ ഞാൻ വെറും ഒരു സീരിയൽ നടനാണ് ചിലപ്പോൾ ഈ പോസ്റ്റ്‌ കൊണ്ട് എനിക്ക് ചിലപ്പോൾ ചില ദ്രോഹം ഉണ്ടാകാം പക്ഷേ ഞാൻ ഭയപ്പെടുന്നില്ല ഇത്രെയും ഇല്ലേലും ഇതുപോലെ ഒക്കെ ഞാനും അനുഭവിച്ചതാണ് ഞാനും വിശ്വസിക്കുന്നു മറുപടി ഈശ്വരൻ കൊടുക്കുമെന്ന് കാലം ഒരാൾക്ക് ഒപ്പം അല്ല ചില സമയദോഷ അവസ്ത്ഥയിൽ സമയസൂചി താത്കാലികമായി ചിലർക്ക് ഒപ്പം നില്കും പിന്നെയും ആ സൂചി നേരെ നമുക്കു ഒപ്പം മുന്നോട്ടു പോകും അതുകൊണ്ട് ചിലതു ചെയ്യുമ്പോൾ ചിന്തിക്കുമ്പോൾ ഓർക്കണം നല്ലത് മാത്രം ഇനി ജീവിതത്തിൽ സംഭവിക്കട്ടെ. നാളെ ഇതും ഒരു ഗൂഢാലോചന ennu പറയരുത്😊 😍”എന്നും ദിലീപേട്ടന് ഒപ്പം”😍'

TAGS: MANJU WARRIER, SHRIKUMAR MENON, ACTOR ADITHYAN JAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY