SignIn
Kerala Kaumudi Online
Monday, 23 March 2026 5.03 PM IST

'ഈ യുദ്ധം നിയമവിരുദ്ധം'; സ്‌പാനിഷ് പ്രധാനമന്ത്രിയുടെ സന്ദേശം മിസൈലിൽ ഇസ്രയേലിനയച്ച് ഇറാൻ

Increase Font Size Decrease Font Size Print Page
iran-missile

ടെഹ്‌റാൻ: സ്റ്റിക്കറുകൾ പതിപ്പിച്ച ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്കയച്ച് ഇറാൻ. സ്‌പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചെസിന്റെ യുദ്ധവിരുദ്ധ പരാമർശങ്ങളാണ് സ്റ്റിക്കറിലുള്ളത്. 'ഈ യുദ്ധം നിയമവിരുദ്ധമെന്നുമാത്രമല്ല, മനുഷ്യത്വരഹിതവുമാണ്, നന്ദി പ്രധാനമന്ത്രി' എന്ന വാചകങ്ങളാണ് സ്റ്റിക്കറിലുള്ളത്. പെട്രോയുടെ ചിത്രവും സ്റ്റിക്കറിലുണ്ട്. ഇംഗ്ളീലും പേർഷ്യനിലുമാണ് കുറിപ്പുള്ളത്.

യുദ്ധം വേണ്ട എന്ന നിലപാടാണ് സ്‌‌പെയിനിന്റേത് എന്ന് കഴി‌ഞ്ഞദിവസം പെട്രോ വ്യക്തമാക്കിയിരുന്നു. ഇറാനെതിരായുള്ള യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം നീതികേടും നിയമവിരുദ്ധവും അപകടസാദ്ധ്യതയേറിയതാണെന്നും പെട്രോ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുമുൻപും സന്ദേശങ്ങൾ പതിപ്പിച്ച മിസൈലുകൾ ആക്രമണത്തിനായി ഇറാൻ ഉപയോഗിച്ചിരുന്നു. പശ്ചിമേഷ്യയിൽ നിന്ന് അവസാന സൈനികനും പിൻവാങ്ങുന്നതുവരെ യുദ്ധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ പതിപ്പിച്ച മിസൈലുകളുടെ ദൃശ്യങ്ങൾ ഇറാനിയൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

റോട്ട നാവിക താവളത്തിലേക്കും മൊറോൺ വ്യോമതാവളത്തിലേക്കും സ്പാനിഷ് സർക്കാർ അടുത്തിടെ യുഎസ് സേനയ്ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇറാനെതിരായ പ്രവർത്തനങ്ങൾക്കായാണ് ഇവിടം ഉപയോഗിക്കാൻ യുഎസ് നിശ്ചയിച്ചിരുന്നത്. പിന്നാലെ സ്പെയിനുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ച ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലും സ്‌പാനിഷ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. യുദ്ധം നിയമവിരുദ്ധമാണെന്നും പൗരന്മാർക്ക് ദോഷകരവുമാണെന്നുമാണ് പെട്രോ പറഞ്ഞത്. വികസ്വര രാജ്യങ്ങളിൽ ഇതിനകം തന്നെ നാടുകടത്തലിനും സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, IRAN MISSILE, IRAN WAR, US ISRAEL IRAN WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.