
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച പുതിയ വിമൻ ആൻഡ് ചൈൽഡ് കെയർ സ്‌പെഷ്യാലിറ്റി വിഭാഗം എസ്.പി. മെഡിഫോർട്ട് ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു. സിനിമ- ടെലിവിഷൻ താരം പേളി മാണി പുതിയ ഒ.ബി.ജി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
എട്ടാം നിലയിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക വിഭാഗത്തിൽ പ്രൈവറ്റ് ബർത്ത് സ്യൂട്ടുകൾ,പ്രത്യേക ലേബർ റൂമുകൾ,ലെവൽ 3 നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ്,മദർ ആൻഡ് നിയോനേറ്റൽ ഐ.സി.യു,ഐ.വി.എഫ്,വന്ധ്യതാ ചികിത്സാ വിഭാഗം,ഫീറ്റൽ ആൻഡ് അനോമലി സ്‌കാനിംഗ് സെന്റർ,റോബോട്ടിക് ലാപ്രോസ്‌കോപ്പിക് ഗൈനക്കോളജി,ഹൈ-റിസ്‌ക് പ്രെഗ്‌നൻസി കെയർ, വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള അത്യാധുനിക നവജാതശിശു പരിരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എസ്.പി മെഡിഫോർട്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി.അശോകൻ, ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി.സുബ്രഹ്‌മണ്യൻ,എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ ഡോ.എസ്.ആദിത്യ,ഡോ. അതുല്യ എ.ഭാഗ്യ, അദ്വൈത് എ.ബാല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |