SignIn
Kerala Kaumudi Online
Wednesday, 25 March 2026 6.58 PM IST

'ബംഗളൂരുവിലെ ആഡംബര വീടിന്റെ ​ ​വിവരങ്ങൾ മറച്ചുവച്ചു'; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക  മാറ്റിവച്ചു

Increase Font Size Decrease Font Size Print Page
rajeev-chandrasekhar

തിരുവനന്തപുരം: സ്വത്തുവിവരങ്ങൾ മറുച്ചുവച്ചെന്ന കോൺഗ്രസിന്റെ പരാതിയെ തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു. നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന താൽക്കാലിമായാണ് മാറ്റിവച്ചത്.

സത്യവാങ്മൂലത്തിൽ കർണാടയിലെ അടക്കമുള്ള സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്ന് ആക്ഷേപം സുക്ഷ്മ പരിശോധനയ്ക്കിടയിൽ മറ്റുള്ളവർ ഉന്നയിച്ചു. ഇതേ തുടർന്നാണ് മാറ്റിവച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക ഇന്ന് അവസാനം പരിശോധിക്കും. ബംഗളൂരുവിലെ കോറമംഗലയിൽ 49,000​ച​തു​ര​ശ്ര​അ​ടി​ ​വി​സ്തീ​ർ​ണ​മു​ള്ള​ ​ പ​ടു​കൂ​റ്റ​ൻ​ ​ബം​ഗ്ലാ​വി​ന്റെ​ ​വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.

അതേസമയം, കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിട്ടുണ്ട്. ആദ്യം സിപിഎമ്മും ബിജെപി ഒരുമിച്ചാണെന്ന് ആരോപിച്ചു. ഇപ്പോൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് കോൺഗ്രസിന്റെ ഒരു രീതിയാണെന്നും ധെെര്യമുണ്ടെങ്കിൽ കേസ് കൊടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു.

'2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുപോലെയാണ് കോൺഗ്രസ് ചെയ്തത്. നുണപറയുന്നവരാണ് കോൺഗ്രസ്. നൂറ് ശതമാനവും കള്ളമാണ് കോൺഗ്രസ് പറയുന്നത്. ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് സത്യം അറിയാം. തിരഞ്ഞെടുപ്പിൽ വികസനമാണ് ചർച്ച ചെയ്യേണ്ടത്. അത് ബിജെപി ചെയ്യുന്നുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങൾ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്' -രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 111.11​കോ​ടി​ ​രൂ​പ​യു​ടെ​ ​ആ​സ്തി​യാ​ണ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​നും​ ​ഭാ​ര്യ​യ്ക്കു​മു​ള്ള​തെ​ന്നാ​ണ് ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​ള്ള​ത്.​ ഇ​തി​ൽ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​ന് 93.88​കോ​ടി​യും​ ​ഭാ​ര്യ​ക്ക് 18.10​കോ​ടി​യു​മാ​ണ് ​ആ​സ്തി. 2024​ലെ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ഈ​ ​സ്വ​ത്ത് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

TAGS: RAJEEV, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.