SignIn
Kerala Kaumudi Online
Thursday, 14 May 2026 7.07 AM IST

ഡെന്റിസ്റ്റുകളുടെ സൗന്ദര്യവർദ്ധക ചികിത്സയ്ക്കെതിരെ ഹർജി

Increase Font Size Decrease Font Size Print Page
Add as a preferred source on Google

high-court

കൊച്ചി: മുടി വച്ചുപിടിപ്പിക്കൽ ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക ചികിത്സകൾ നടത്താൻ ദന്തഡോക്ടർമാർക്ക് അനുമതി നൽകിയതിനെതിരെ ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയെ സമീപിച്ചു. ചർമ്മരോഗ വിദഗ്ദ്ധ ഡോ.റുക്‌സാനയടക്കം നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.എം.മനോജ് ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ(ഡി.സി.ഐ) വിശദീകരണം തേടി. സംസ്ഥാന സർക്കാരിനും നാഷണൽ മെഡിക്കൽ കമ്മിഷനും (എൻ.എം.സി) ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമടക്കം നോട്ടീസിനും നി‌ർദ്ദേശിച്ചു.

എൻ.എം.സി മാനദണ്ഡപ്രകാരം ചർമ്മത്തിൽ മുറിവുകളുണ്ടാക്കിയും കോശങ്ങൾ നീക്കിയും മറ്റുമുള്ള ശസ്ത്രക്രിയകൾ കൃത്യമായ പരിശീലനം ലഭിച്ചവർ മാത്രമേ ചെയ്യാവൂ. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജന്മാർക്കും ഇത്തരം ചികിത്സകൾ ചെയ്യാമെന്ന ഡി.സി.ഐയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Add as a preferred source on Google
TAGS: HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA