
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂർ ഏഴിലോട് വെച്ചാണ് അപകടമുണ്ടായത്. ജയരാജൻ സഞ്ചരിച്ച കാറിനു പിറകിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. താടിക്ക് പരിക്കേറ്റ ജയരാജൻ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട്ടേക്ക് പോയി. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |