SignIn
Kerala Kaumudi Online
Wednesday, 25 March 2026 10.43 PM IST

'ഞാൻ മത്സരിക്കുന്നതിനെതിരെ പരാതി കൊടുത്തു, ആളെ എനിക്കറിയാം: മുഖ്യമന്ത്രിയാകാൻ യോഗ്യൻ ചെന്നിത്തല'

Increase Font Size Decrease Font Size Print Page
k-sudhakaran

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പേര് കണ്ണൂർ എം.പി. കെ. സുധാകരന്റേതായിരുന്നു.മത്സരിക്കുമോ, ഇല്ലയോ എന്ന ചോദ്യം കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. കെ. സുധാകരൻ മനസ്സു തുറക്കുന്നു.

മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എന്നിട്ടും പിൻവലിഞ്ഞു?

മത്സരിക്കണമെന്ന ആഗ്രഹം ഞാൻ എ.ഐ.സി.സി. അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയോടും രാഹുൽ ഗാന്ധിയോടും പറഞ്ഞിരുന്നു. അവർ സമ്മതവും നൽകിയിരുന്നു. പക്ഷേ, ആരൊക്കെയോ പരാതി കൊടുത്തു. ഒടുവിൽ, എം.പിമാരാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പാർട്ടി അംഗീകരിച്ചു. അതിനെ വെല്ലുവിളിക്കുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകന്റെ രീതിയല്ല. മനഃപ്രയാസത്തോടെയാണെങ്കിലും അംഗീകരിച്ചു.അച്ചടക്കമാണ് എന്റെ ആയുധം.


 പരാതി കൊടുത്തത് ആരെന്നറിയാമോ?
ആളെ എനിക്കറിയാം. പക്ഷേ, ഈ നിമിഷം പരസ്യമായി പറയുന്നില്ല. അതിനൊരു സമയമുണ്ട്.


'സ്വതന്ത്രനായി മത്സരിക്കും, 15 മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ നിർത്തും'

ഈ വാർത്തകൾ എങ്ങനെയുണ്ടായി?

ആ വാർത്തകൾ ആരുണ്ടാക്കിയതെന്നറിയില്ല. അപവാദ പ്രചാരണത്തിന് തുല്യമായ

ആ വാർത്തകൾ വേദനിപ്പിച്ചു.


കണ്ണൂരിൽ ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയായതിൽ അതൃപ്തിയുണ്ടോ?


ഞാൻ ആദ്യം നിർദ്ദേശിച്ചിരുന്നത് മോഹനനെയാണ്. ഞാൻ മത്സരിക്കില്ലെങ്കിൽ മോഹനനാകണമെന്ന് പറഞ്ഞിരുന്നു.


പ്രവർത്തകർ വൈകാരികമായി പ്രതികരിക്കുന്നുണ്ട്.?


എന്നെ സ്‌നേഹിക്കുന്ന പ്രവർത്തകരോട് ഞാൻ പറഞ്ഞു, പാർട്ടിക്ക് ദോഷകരമായ തീരുമാനമെടുക്കരുത്. പാർട്ടി തീരുമാനമാണ് അന്തിമം.


ബി.ജെ.പിയിലേക്ക് പോകുമെന്ന് പ്രചാരണം ശക്തമായിരുന്നു?


ശുദ്ധ അസംബന്ധം. ഞാൻ ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ല. എന്റെ അച്ഛൻ കോൺഗ്രസ് ആദർശങ്ങളിലൂടെ വളർന്ന ആളാണ്. ഒൻപതാം വയസ്സ് മുതൽ ആ പ്രസ്ഥാനത്തോടൊപ്പമുള്ളയാളാണ് ഞാൻ. ബി.ജെ.പിയിൽ നിന്ന് ആരും എന്നെ കണ്ട് സംസാരിക്കാൻ വന്നിട്ടില്ല. ആ ധൈര്യം ആർക്കുമില്ല.


പ്രതിയോഗി പിണറായി വിജയൻ അങ്ങയുടെ നിലപാടിനെ ശ്ലാഘിച്ചു?


ആ വാക്കുകൾ സീരിയസായി എനിക്ക് 'എഫക്ട്' ചെയ്തിട്ടുണ്ട്. പിണറായി വിജയൻ

പറഞ്ഞതു കൊണ്ട് അത് ശരിയല്ലെന്ന് എങ്ങനെ പറയും? ആ വാക്ക് ഒരു വലിയ പ്രോത്സാഹനമായി ഞാൻ ഉൾക്കൊള്ളുന്നു.


യു.ഡി.എഫ്. ജയിച്ചാൽ മുഖ്യമന്ത്രി ആര്?


രമേശ് ചെന്നിത്തലയാണ് ഏറ്റവും യോഗ്യൻ. .


കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ്?

പാർട്ടി തീരുമാനിക്കും. അതിനുള്ള സാഹചര്യം ഒരുങ്ങുകയാണെങ്കിൽ വരും. ചർച്ചയുടെ വാതിൽ അടച്ചിട്ടില്ല.

TAGS: RAMESH CHENNITHALA, KERALA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.