SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.06 PM IST

ശരിയായി നിലവിളക്ക് കൊളുത്തിയാൽ രോഗങ്ങൾ വരില്ല; ഒരിക്കലും നല്ലെണ്ണ ഉപയോഗിക്കരുത്, പകരം ചെയ്യേണ്ടത്

Increase Font Size Decrease Font Size Print Page

viswasam

ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. ക്ഷേത്രങ്ങളിലും വീടുകളിലും നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കാറുണ്ട്. പല ശാസ്‌ത്രങ്ങളിലും നിലവിളക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. നിത്യവും വിളക്ക് കൊളുത്തുന്നിടത്ത് ലക്ഷ്‌മീ ദേവി വസിക്കുമെന്നാണ് വിശ്വാസം. സന്ധ്യാ സമയത്താണ് നിലവിളക്ക് കൊളുത്തുന്നത്. ഇതിന് പിന്നിൽ വിശ്വാസം മാത്രമല്ല ശാസ്‌ത്രവുമുണ്ട്. ശരിയായ രീതിയിൽ നിലവിളക്ക് കൊളുത്തിയാൽ പല ഗുണങ്ങളും നിങ്ങളെ തേടിയെത്തും.

നിലവിളക്കിന് പിന്നിലെ ശാസ്‌ത്രം

  1. നിലവിളക്ക് കത്തിക്കുമ്പോൾ വായുവിലുള്ള അണുക്കൾ നശിക്കുകയും അന്തരീക്ഷം ശുദ്ധമാവുകയും ചെയ്യുന്നു. വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ പോസിറ്റീവ് ഊർജം വർദ്ധിക്കുകയും ചെയ്യുന്നു.
  2. കരിന്തിരി കത്താതെ ശ്രദ്ധിക്കണം. ശുദ്ധമായ വെളിച്ചെണ്ണയും കോട്ടൺ തിരിയും ഉപയോഗിക്കണം. ഒരിക്കലും വിളക്ക് ഊതി അണയ്‌ക്കരുത്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. പകരം എണ്ണയിൽ തിരി താഴ്‌ത്തി അണയ്‌ക്കണം.
  3. വിളക്കിന്റെ പ്രകാശം മനസിന് ശാന്തതയും ഏകാഗ്രതയും നൽകുന്നു. സൂര്യാസ്‌തമയ സമയത്ത് വിളക്ക് കൊളുത്തുന്നത് മനസിന്റെ അലസത മാറ്റി ഉന്മേഷം നൽകും.
  4. വിളക്കും എണ്ണയും തിരിയും എല്ലായ്‌പ്പോഴും വൃത്തിയുള്ളത് മാത്രം ഉപയോഗിക്കുക. വിളക്ക് കൊളുത്തുന്ന ആളും കുളിച്ച് വൃത്തിയായിരിക്കണം. ഇത് അന്തരീക്ഷത്തിലെ അണുക്കളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്നു.
  5. സൂര്യോദയ സമയത്തും വിളക്ക് കൊളുത്താം. രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാറോട്ടും തിരിയിട്ട് കത്തിക്കുന്നത് സൂര്യന്റെ ഊർജ പ്രവാഹവുമായി പൊരുത്തപ്പെടുന്നു.

TAGS: VISWASAM, NILAVILAKKU, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.