
പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങിയിട്ട് ഒരു മാസത്തോടടുക്കുകയാണ്. ഇന്ധനവിലക്കയറ്റവും ലഭ്യതകുറവും അസിയാൻ രാജ്യങ്ങളെയും സാരമായി ബാധിച്ചിരിക്കുകയാണ്. മിക്ക അസിയാൻ രാജ്യങ്ങളും ഇന്ധനം ഇറക്കുമതി ചെയ്യുന്നവരാണ്. ഫിലിപ്പൈൻസ് രാജ്യത്ത് ദേശീയ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൾഫ് മേഖലയിൽ നിന്നാണ് ഫിലിപ്പൈൻസിൽ 98 ശതമാനം എണ്ണയിറക്കുമതിയും നടക്കുന്നത്. രാജ്യത്തെത്തുന്ന എൽഎൻജി ഇന്ധനം ഹോർമൂസ് കടലിടുക്ക് കടന്നുവേണം വരാൻ. 45 ദിവസത്തേക്ക് വിതരണത്തിനുള്ള എണ്ണ മാത്രമേ രാജ്യത്തുള്ളൂ എന്ന് വന്നതോടെയാണ് ഇന്നലെ ദേശീയ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൽക്കരി ഉപയോഗം വർദ്ധിപ്പിച്ചും പരസ്യ ഹോൾഡിംഗുകൾ ഓഫ് ചെയ്‌തും വിമാനങ്ങൾ പുറപ്പെടാതാക്കിയും പരമാവധി നാല് ദിവസം മാത്രം പ്രവർത്തി ദിനമാക്കിയും ഇന്ധനക്ഷാമത്തെ നേരിടാൻ ഫിലിപ്പൈൻസ് ശ്രമിക്കുകയാണ്.
തായ്‌ലന്റിനും ഇന്ധനക്ഷാമം വലിയ ബുദ്ധിമുട്ട് തന്നെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. 60 ശതമാനത്തോളം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് തായ്‌ലൻഡ്. ഇതിൽ പകുതിയോളം എൽഎൻജി വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.രണ്ട് മാസത്തേക്കുള്ള ഇന്ധനം മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത്. അതിനാൽ ഇന്ധന കയറ്റുമതി തായ്‌ലൻഡ് നിർത്തി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സാരമായി ബാധിക്കപ്പെട്ടു. ഓഫീസ് വസ്‌ത്രധാരണത്തിലടക്കം ഊർജസംരക്ഷണത്തിൽ ശക്തമായ നടപടി സർക്കാർ എടുത്തുതുടങ്ങി. കോട്ടും സ്യൂട്ടും ധരിക്കുന്നതിന് പകരം ഇളം നിറമുള്ള ടീഷർട്ടുകൾ ധരിക്കണം, കാരണം അപ്പോൾ ഓഫീസിൽ എസി ഉപയോഗം കുറയും. ഇന്ധനം ഉപയോഗിച്ച് ഓഫീസ് പ്രവർത്തനം ഇത്തരത്തിൽ നിയന്ത്രിക്കാനാകും. എലവേറ്റർ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. കാർപൂളിംഗ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ലോകത്തുനിന്നാകെ ഇന്ധനം സംഭരിക്കുകയും വിതരണം ചെയ്യുകയും നടത്തുന്ന പ്രധാന രാജ്യമായ സിംഗപ്പൂരിലും പ്രതിസന്ധിയുണ്ട്. 100 ശതമാനം ഇന്ധനം ഇറക്കുമതി ചെയ്യുന്നയിടമാണ് സിംഗപ്പൂർ. ഇതിൽ 70 ശതമാനവും ഗൾഫിൽ നിന്നാണ് വരുന്നത്. ഇന്ധനക്ഷാമം വിലക്കയറ്റത്തിലേക്ക് സിംഗപ്പൂർ വിപണിയെ നയിക്കുകയാണ്.
88 ശതമാനം ഇറക്കുമതി ചെയ്യുന്ന വിയറ്റ്‌നാമിൽ വലിയ ഇന്ധന ക്ഷാമമുണ്ട്. ഇന്ധനവില പിടിച്ചുനിർത്താൻ തൊട്ടടുത്ത രാജ്യങ്ങളായ ജപ്പാനോടും ദക്ഷിണ കൊറിയയോടുംവിയറ്റ്നാം ഇന്ധനം ആവശ്യപ്പെട്ടു. രാജ്യത്തെ ഉൽപാദന ,വ്യവസായ ,വൈദ്യുതിമേഖലകളിൽ തിരിച്ചടിയുണ്ടായി.
എന്നാൽ ഇന്ധന ഉൽപാദകരായ ബ്രൂണായും മലേഷ്യയും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. വളരെ കുറച്ച് മാത്രം ഇന്ധനം ഇറക്കുമതി ചെയ്യുന്നവരാണ് ബ്രൂണയ്. പ്രതിദിനം 84,000 ബാരൽ ഇന്ധനം അവർ നിർമ്മിക്കുന്നുണ്ട്. 69 ശതമാനം ഗൾഫിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മലേഷ്യ ഇപ്പോഴും ബുദ്ധിമുട്ടിലല്ല.
അതേസമയം ഇന്ത്യയുടെ അതിർത്തി രാജ്യമായ കമ്പോഡിയയിൽ പൊതുഗതാഗതം താറുമാറായി. ടുക്‌ടുക്കുകൾ (ഇന്ത്യയിലെ ഓട്ടോറിക്ഷകൾ) ഇന്ധനം നിറയ്‌ക്കാൻ വലിയ ക്യൂവാണ് താണ്ടേണ്ടത്. രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കൊപ്പം ഇന്ധനക്ഷാമവും മ്യാൻമാർ അനുഭവിക്കുകയാണ്.ഇറാൻ-അമേരിക്കൻ യുദ്ധം ഈ രാജ്യങ്ങളെയെല്ലാം വളരെ വിഷമിപ്പിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |