SignIn
Kerala Kaumudi Online
Thursday, 26 March 2026 6.50 AM IST

'ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനുള്ള എന്റെ അവകാശം തടയുന്നത് അൽപത്തരമാണ്', കേന്ദ്രത്തിനെതിരെ കണ്ണൻ ഗോപിനാഥൻ

Increase Font Size Decrease Font Size Print Page
kannan-gopinathan

ന്യൂഡൽഹി: ആറര വർഷം മുൻപ് സിവിൽ സർവീസിൽ നിന്നും രാജിവച്ചിട്ടും സ്വീകരിക്കാത്തതിന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മത്സരിക്കുന്നതിന് കോൺഗ്രസ് കണ്ണനെ പരിഗണിച്ചിരുന്നു. എന്നാൽ രാജി കേന്ദ്ര സർക്കാർ സ്വീകരിക്കാത്തതിനാൽ അതിന് കഴിഞ്ഞില്ല. 2019ൽ കാശ്‌മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിന് ശേഷം അഭിപ്രായ സ്വാതന്ത്ര്യ വിലക്കുണ്ടെന്ന് കാട്ടിയാണ് കണ്ണൻ രാജിക്കത്ത് നൽകിയത്. ദാദ്ര-നാഗർഹവേലിയിലെ ഊർജ സെക്രട്ടറിയായിരുന്നു ഈ സമയം കണ്ണൻ. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ കോൺഗ്രസിൽ അംഗത്വമെടുത്തു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗമായത്.

തെറ്റുകൾക്കെതിരെയായിരുന്നു തന്റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി താൻ സംസാരിച്ചെന്നും ബദലായി തോന്നിയത് കോൺഗ്രസ് ആണെന്നും അന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു. ദാദ്ര -നാഗർ ഹവേലി അഡ്‌മിനിസ്‌ട്രേറ്ററായ ഗുജറാത്ത് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി പ്രഫുൽ ഘോ‌ഡാഭായ് പട്ടേലുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് അദ്ദേഹത്തിന്റെ രാജിക്ക് കാരണമായതെന്ന് അന്ന് സൂചനകളുണ്ടായിരുന്നു.

ആറര വർഷമായി തനിക്ക് ശമ്പളവുമില്ല,​ വിടുതലുമില്ല,​ പ്രൊഫഷണൽ ജീവിതത്തിൽ മുന്നോട്ട് പോകാൻ ഇത് തടസമായെന്ന് എക്‌സിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട കുറിപ്പിൽ കണ്ണൻ പറയുന്നു. തന്റെ രാഷ്‌‌ട്രീയം എന്തുതന്നെയായാലും രാജിവക്കാനുള്ള അവകാശവും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശവും തടയുന്നത് വളരെ പരിതാപകരവും അൽപ്പത്തരവുമാണെന്ന് കണ്ണൻ പോസ്റ്റിൽ സൂചിപ്പിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, KANNAN GOPINATHAN, IAS, SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.