
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 554.57 കോടിയുടെ മയക്കുമരുന്ന്. 272 കോടിയുടെ ഹാഷിഷും 146 കോടിയുടെ കഞ്ചാവും ഉൾപ്പെടെയാണിത്. വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെട്ട 48,371 കേസുകളാണ് 2016മുതൽ കഴിഞ്ഞ ജനുവരി വരെയെടുത്തത്. കൂടുതൽ കേസുകൾ എറണാകുളത്ത്. നിയമസഭയിൽ പി.കെ.ബഷീറിന്റെ ചോദ്യത്തിന് മന്ത്രി എം.ബി.രാജേഷ് രേഖാമൂലം നൽകിയ മറുപടിയിലാണിത്.
പൊലീസും എക്സൈസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് 5209.58 കിലോ കഞ്ചാവും 2327.12ഗ്രാം ഹാഷിഷും 666.51ഗ്രാം ഹാഷിഷ്ഓയിലും 427.91ഗ്രാം ഹെറോയിനും 54.96ഗ്രാം ബ്രൗൺഷുഗറും 2273.65ഗ്രാം ചരസും പിടിച്ചെടുത്തു. ഇതിൽ കഞ്ചാവിന് 26.05കോടി, ഹാഷിഷിന് 29.94കോടി, മെത്താഫെറ്റമിന് 3.01കോടി, എം.ഡി.എം.എയ്ക്ക് 45.48ലക്ഷം രൂപ വിലയുണ്ട്.
രണ്ടു കേസുകളിൽ ലഹരിമരുന്ന് വ്യാപാരത്തിലൂടെയുണ്ടാക്കിയ സ്വത്തുക്കൾ കണ്ടുകെട്ടി. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ലഹരിവേട്ട നടത്തുന്നത് കേന്ദ്രഏജൻസികളാണ്. സോഷ്യൽ മീഡിയ, ഡാർക്ക് വെബ് വഴി ലഹരിവ്യാപാരത്തിൽ 16കേസെടുത്തു.
ലഹരിയൊഴുക്കിന്
അന്തർസംസ്ഥാന ബന്ധം
കേരളത്തിലേക്കുള്ള ലഹരിയൊഴുക്കിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും കണ്ടെത്തി. ഫ്രാൻസിൽ നിന്നടക്കം ഇന്റർനാഷണൽ പോസ്റ്റായി ലഭിച്ച പാഴ്സലിലും എം.ഡി.എം.എയും കൊക്കെയ്‌നും കടത്തിയിട്ടുണ്ട്. മലേഷ്യയിൽനിന്നും വൻതോതിൽ കഞ്ചാവ് കടത്തുന്നു. നെതർലാൻഡ്സിൽ നിന്ന് ഓൺലൈൻ ട്രേഡിംഗ് സ്ഥാപനത്തിലേക്കയച്ച പാഴ്സലിലും എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്. ബീഹാറിലെ പാട്നയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലേക്ക് 370.5 കിലോ കഞ്ചാവെത്തി. ഒഡിഷയിൽ നിന്നും എത്തുന്നു.
പിടിച്ച മയക്കുമരുന്നിന്റെ
വിപണിവില
(തുക കോടിയിൽ)
ഹാഷിഷ്-------------------272.25
കഞ്ചാവ്------------------146.14
മെത്തഫിറ്റമിൻ---------65.66
എം.ഡി.എം.എ---------60.99
ഹെറോയിൻ------------8.29
ബ്രൗൺഷുഗർ---------0.54
കൊക്കെയ്ൻ----------0.42
ഓപിയം------------------.0.28
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |