
അതിജീവിതയ്‌ക്കെതിരെയുള്ള
ഹൈക്കോടതി പരാമർശങ്ങൾ നീക്കി
ന്യൂഡൽഹി: പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്ക് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതി തയ്യാറായില്ല. അതിജീവിതയുടെ ഹർജി തള്ളി. അതേസമയം, അതിജീവിതയ്‌ക്കെതിരെയുള്ള ഹൈക്കോടതി പരാമർശങ്ങൾ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നീക്കി. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു, എം.എൽ.എയെ പലവട്ടം സന്ദർശിച്ചിരുന്നു തുടങ്ങിയ ഹൈക്കോടതിയുടെ പരാമർശങ്ങൾ ആവശ്യമില്ലാത്തതായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡനക്കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |