
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജ പ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകിയാണ് ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. സെക്രട്ടറിയുടെ പേരും മേൽവിലാസവും ഉപയോഗിച്ച് വ്യാജ ഉത്തരവുണ്ടാക്കിയായിരുന്നു പ്രചാരണം.
വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും പരിഭ്രാന്തി ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അവധി ക്രമീകരണങ്ങളിൽ ഒരു മാറ്റവുമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |