SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.33 AM IST

ഹോട്ടലുകളിൽ 'ഗ്യാസ് സർ ചാർജ്' പാടില്ലെന്ന് കേന്ദ്രം

Increase Font Size Decrease Font Size Print Page
gas

ന്യൂഡൽഹി: പാചകവാതക ക്ഷാമത്തിന്റെ പേരിൽ റെസ്റ്റോറന്റുകളും ഹോട്ടലുകളും അധിക 'ഗ്യാസ് ചാർജ്' എന്ന പേരിൽ അധിക തുക ഈടാക്കുന്നത് നിയമവിരുദ്ധമെന്ന് കേന്ദ്രസർക്കാർ. മെനുവിൽ സൂചിപ്പിച്ചിരിക്കുന്ന വിലയ്ക്ക് പുറമേ ഇങ്ങനെ നിരക്ക് ഈടാക്കുന്നവർക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്കോ ജില്ലാ ഭരണകൂടത്തിനോ പരാതി നൽകാമെന്നും അറിയിച്ചു.

എൽ.പി.ജി, വൈദ്യുതി, ഇന്ധനം തുടങ്ങിയവയുടെ പേരിൽ അധികമായി തുക പിരിക്കുന്നത് ചട്ട ലംഘനമാണ്. മെനുവിലെ ഇനങ്ങൾക്ക് വില നിശ്ചയിക്കാൻ റെസ്റ്റോറന്റുകൾക്ക് സ്വാതന്ത്ര്യമുണ്ട്. ബാധകമായ സർക്കാർ നികുതികൾ ഒഴികെയുള്ള അന്തിമ വിലയായിരിക്കണം പ്രദർശിപ്പിക്കേണ്ടത്. അതിലില്ലാത്ത അധിക തുക നൽകാൻ ഉപഭോക്താക്കൾ ബാദ്ധ്യസ്ഥരല്ല.ബില്ലിൽ നിന്ന് അധിക നിരക്ക് നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. വിസമ്മതിച്ചാൽ പരാതി നൽകാം.

TAGS: GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.