കണ്ണൂർ: കാലുമാറുന്ന ആളല്ല, കാഴ്ചപ്പാട് മാറുന്ന ആളാണ് താനെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്നലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലെ സ്വീകരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റും. പദവി കിട്ടിയതിൽ സന്തോഷമുണ്ട്. ബി.ജെ.പി കേരളഘടകത്തിന്റെ ഉപാദ്ധ്യക്ഷനെന്ന പദവി വലിയ ഉത്തരവാദിത്വമാണ്. ന്യൂനപക്ഷ വോട്ടുകൾ ബി.ജെ.പിയിലേക്ക് അടുപ്പിക്കാൻ പരമാവധി ശ്രമിക്കും. മഞ്ചേശ്വരത്ത് പാർട്ടി സ്ഥാനാർത്ഥി ജയിക്കും. കേരളത്തിൽ പാർട്ടിക്ക് വലിയ നേട്ടമുണ്ടാകാൻ അധികനാൾ വേണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |