
നക്ഷത്രഫലം
2026 മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ
അശ്വതി
തൊഴിൽ രംഗം വിപുലീകരിക്കും. ആരോഗ്യം മോശമാകാതെ ശ്രദ്ധിക്കണം. കുടുംബത്തിൽ അസ്വസ്ഥതയുണ്ടാകുന്നതാണ്. മേലധികാരികളിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. ശൂഭദിനം -വെള്ളി.
ഭരണി
മക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മാനസികമായി സമാധാനവും സന്തോഷവും ഉണ്ടാകും. കൃഷിയിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം.ഔദ്യോഗിക രംഗത്ത് കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ശുഭദിനം- ബുധൻ.
കാർത്തിക
പല കാര്യങ്ങളും വളരെ ആവേശത്തോടെ നിറവേറ്റും. ഭാവിയെ ലക്ഷ്യമാക്കി ബോണ്ടുകൾ വാങ്ങുകയോ പണം നിക്ഷേപിക്കുകയോ ചെയ്യും. വൈവാഹിക ബന്ധം സുദൃഢമാകും. ഡിസൈനിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. ശുഭദിനം- വെള്ളി.
രോഹിണി
അധികാരവും സ്ഥാനക്കയറ്റവും ലഭിക്കുന്നതാണ്. ഉന്നതരായ വ്യക്തികളുമായി സൗഹൃദം പുലർത്താൻ സാധിക്കുന്നതാണ്. വിദ്യാപരമായി ഉയർച്ച അനുഭവപ്പെടുന്നതാണ്. ഗുരുക്കന്മാരുടെ പ്രീതിക്ക് പാത്രീഭവിക്കും. ദീർഘകാല ഡെപ്പോസിറ്റുകൾ തുടങ്ങും. ശുഭദിനം-ശനി.
മകയീരം
ബന്ധുക്കളുമായി രമ്യതയിൽ എത്തിച്ചേരും. ശത്രുക്കളിൽ നിന്ന് രക്ഷ നേടും. രോഗികൾക്ക് ആശ്വാസം ലഭിക്കുന്ന സമയമാണ്. കലാകാരന്മാർക്ക് പ്രശസ്തിയുണ്ടാകും. ദാമ്പത്യജീവിതം സുഖകരമായിരിക്കും. ഭൂമി വിൽപ്പന തടസ്സപ്പെടുന്നതാണ്. ശുഭദിനം- ചൊവ്വ.
തിരുവാതിര
സാമ്പത്തികമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സന്താനങ്ങളിൽ നിന്ന് സഹായം ലഭിക്കാനിടയുണ്ട്. പുതിയതരം വസ്ത്രങ്ങളും ആഭരണങ്ങളും അധീനതയിൽ വന്നുചേരാനിടയുണ്ടാകും. വസ്തുവകകളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം.ശുഭദിനം- വ്യാഴം.
പുണർതം
ഇന്റർനെറ്റ് മുഖേനയോ വ്യാപാരം മുഖേനയോ ധാരാളം പണം വന്നുചേരാനിടയുണ്ടാകും. കോടതിയിൽ കേസുകൾ സംബന്ധിച്ച് അനുകൂലവിധികൾ ഉണ്ടാകും. താത്കാലികമായി ജോലിയിൽ പ്രവേശിച്ചവർക്ക് സ്ഥിരീകരണം ലഭിക്കും. ശുഭദിനം-ഞായർ.
പൂയം
ജോലി നേടിയെടുക്കാനുള്ള പരിശ്രമം വിജയിക്കും. ദൂര സ്ഥലത്തുള്ളവർ നാട്ടിലേക്ക് തിരിച്ചുവരുന്നതാണ്. അധ്യാപകർ വക്കീലന്മാർ തുടങ്ങിയവർക്ക് അനുകൂല സമയമാണ്. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. കേസുകളിൽ വിജയം ലഭിക്കും. ശുഭദിനം-ബുധൻ.
ആയില്യം
സാമ്പത്തികമായി നില മെച്ചപ്പെടും. വേണ്ടപ്പെട്ടവരുടെ വേർപാട് മനസ്സിനെ പ്രയാസപ്പെടുത്തും. സഹോദരിയുടെ വിവാഹത്തിനുവേണ്ടി പണം ചെലവഴിക്കും. ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഉദ്ദേശം സാധിക്കും.
ശുഭദിനം-വെള്ളി.
മകം
വിദ്യാർത്ഥികൾക്ക് ഉന്നത വിജയമുണ്ടാകും. വിദ്യാഭ്യാസവകുപ്പിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. വസ്ത്രവ്യാപാരരംഗത്തുള്ളവർക്ക് പ്രതീക്ഷയിൽ കവിഞ്ഞ ആദായമുണ്ടാകും. പുതിയ വാഹനങ്ങൾ അധീനതയിൽ വന്നുചേരും. ശുഭദിനം -തിങ്കൾ.
പൂരം
പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ പുതിയ കർമ്മം തുടങ്ങുന്നതാണ്.തന്റെ കൃതികൾക്ക് അവാർഡുകൾ ലഭിക്കും. പുതിയ ഭൂമി വാങ്ങാൻ ശ്രമിക്കും. ബിസിനസ്സ് സംബന്ധമായി ദൂരയാത്രകൾ നടത്തും. രാഷ്ട്രീയപ്രവർത്തകർക്ക് സമയം അനുകൂലമാണ്. ശുഭദിനം-ചൊവ്വ.
ഉത്രം
ഊഹക്കച്ചവടത്തിൽ നിന്നും ഷെയറുകളിൽ നിന്നും വരുമാനം ലഭിക്കും. കെമിസ്റ്റുകൾക്കും റിസർച്ച് വിദ്യാർത്ഥികൾക്കും അനുകൂലമായ കാലമാണ്. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. എല്ലാ രംഗങ്ങളിലും ഊർജ്ജസ്വലതയും ഊഷ്മളതയും പ്രകടിപ്പിക്കും. ശുഭദിനം - വ്യാഴം.
അത്തം
പരിശ്രമിക്കുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. കേസുകളിൽ അനുകൂലമായ വിധികളുണ്ടാവും. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വീട് മോടി പിടിപ്പിക്കുവാൻ പണം ചെലവഴിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ശുഭദിനം-ശനി.
ചിത്തിര
വിദേശത്ത് ജോലിയുള്ളവർക്ക് സാമ്പത്തിക ലാഭമുണ്ടാകും. ജോലിക്കയറ്റം പ്രതീക്ഷിക്കാം. സ്ത്രീകൾ പുതിയ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനിടവരും. സന്താനങ്ങൾക്ക് ശ്രേയസ്സ് വർദ്ധിക്കും. ബിസിനസ്സിൽ കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. ശുഭദിനം - ബുധൻ.
ചോതി
നികുതി സംബന്ധമായി സർക്കാരിലേക്ക് പണം അയക്കേണ്ടി വരും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. പഴയ ഗൃഹം പൊളിച്ച് പുതിയത് ഉണ്ടാക്കാൻ ശ്രമിക്കും. യന്ത്രങ്ങളുമായി ബന്ധപ്പെട്ട് പുതിയ ബിസിനസ്സ് ആരംഭിക്കും. ക്രയവിക്രയങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. ശുഭദിനം -വ്യാഴം.
വിശാഖം
സത്കർമ്മങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ചില പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കും. അദ്ധ്യാപകർക്കും നിയമജ്ഞർക്കും വരുമാനം വർദ്ധിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും.
ശുഭദിനം - വെള്ളി.
അനിഴം
എല്ലാകാര്യങ്ങളിലും ദൈവാനുകൂല്യം ഉണ്ടാകും. വ്യക്തിത്വവും മാന്യതയും വർദ്ധിക്കും. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. ഉന്നതവിജയം പ്രതീക്ഷിക്കാം.
ശുഭദിനം -ചൊവ്വ.
തൃക്കേട്ട
അപവാദങ്ങൾ കേൾക്കാനിടയുള്ള സാഹചര്യം ഒഴിവാക്കണം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റങ്ങൾ ഉണ്ടാവാം. വിവാഹനിശ്ചയം നടക്കും. വ്യാപാരത്തിൽ കൂടുതൽ ധനാഗമമുണ്ടാകും. സർക്കാരിൽ നിന്നോ കമ്പനികളിൽ നിന്നോ കിട്ടാനുള്ള ആനുകൂല്യം കിട്ടും. ശുഭദിനം -ശനി.
മൂലം
ജീവിതത്തിൽ എല്ലാരംഗങ്ങളിലും പുരോഗതിയുണ്ടാകും. മേലധികാരികളാൽ പ്രശംസ നേടും. അനുകൂലമായ സർക്കാർ ഉത്തരവുകൾ ലഭിക്കും. എഴുത്തുകളിലും കലാപരമായ പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തും. ശുഭദിനം -വ്യാഴം.
പൂരാടം
ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുന്നതാണ്. സർക്കാരിൽ നിന്നും കിട്ടേണ്ട രേഖകൾ കിട്ടുന്നതാണ്. ഭർത്താവിനോട് കൂടുതൽ സ്‌നേഹത്തിൽ വർത്തിക്കും. സന്താനങ്ങൾക്ക് പുരോഗതി കാണുന്നുണ്ട്. ഗൃഹത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും.
ശുഭദിനം - ബുധൻ.
ഉത്രാടം
മക്കളുടെ വിദ്യാഭ്യാസത്തിനായി കൂടുതൽ പണം ആവശ്യമായി വരുന്നതാണ്. ബിസിനസ്സിൽ നല്ല ആദായം ലഭിക്കും. കലാകാരന്മാർക്ക് പ്രശസ്തി കൂടും. ധാരാളം ജോലികൾ ചെയ്തു തീർക്കാനുണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. ശുഭദിനം -വെള്ളി.
തിരുവോണം
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം പ്രതീക്ഷിക്കാം. യന്ത്ര സാമഗ്രികൾ കച്ചവടം നടത്തുന്നവർക്ക് നല്ല പ്രയോജനമുണ്ടാകും. പൂർവ്വിക സമ്പത്ത് അനുഭവയോഗ്യമാകുന്നതാണ്. വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ശുഭദിനം-വെള്ളി.
അവിട്ടം
തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്നവർ ഉന്നത സ്ഥാനത്തേക്ക് ഉയർത്തപ്പെടും. ഉദ്യോഗത്തിൽ അഡിഷണൽ ചാർജ്ജ് വഹിക്കേണ്ടതായി വരും. പുതിയ വാഹനം അധീനതയിൽ വന്നു ചേരും. പത്രപ്രവർത്തകരും സാഹിത്യകാരന്മാരും നന്നായി ശോഭിക്കും.
ശുഭദിനം -ഞായർ.
ചതയം
അപ്രതീക്ഷിതമായി സഹായങ്ങളും വാഗ്ദാനങ്ങളും ഉണ്ടായേക്കും. പല കാര്യങ്ങളിലും ധീരമായ നിലപാടുകൾ സ്വീകരിക്കും. ശത്രുക്കളുടെ മേൽ വിജയം നേടാൻ സാധിക്കുന്നതാണ്. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും. ശുഭദിനം -ഞായർ.
പൂരുരൂട്ടാതി
പുതിയ പ്രവൃത്തി മേഖലകൾക്ക് രൂപകല്പന തയ്യാറാക്കുന്നതാണ്. വാഹനം കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം. അദ്ധ്വാനം കൊണ്ട് പ്രവർത്തന വിജയവും സാമ്പത്തികനേട്ടവും ഉണ്ടാകും. പൂർവ്വിക സ്വത്ത് അധീനതയിൽ വന്നുചേരും. ശുഭദിനം -ചൊവ്വ.
ഉത്തൃട്ടാതി
ബിസിനസ്സിൽ നല്ല അഭിവൃദ്ധി ഉണ്ടാകും. യന്ത്രസംബന്ധമായ എല്ലാ ഇടപാടുകളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പുതിയ സ്ഥാനപ്രാപ്തിയും അധികാരപ്രാപ്തിയും ഉണ്ടാകും. ബോണ്ടുകളോ ഷെയറുകളോ വാങ്ങാനിടയുണ്ട് . ടെസ്റ്റുകളിൽ വിജയിക്കും.
ശുഭദിനം -തിങ്കൾ.
രേവതി
സന്താനങ്ങളിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരിച്ചു കിട്ടാൻ അവസരമുണ്ടാകും. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് ജോലി ഭാരം കൂടുന്നതാണ്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ശുഭദിനം -വ്യാഴം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |