SignIn
Kerala Kaumudi Online
Saturday, 28 March 2026 9.31 AM IST

കുപ്പിയിലും കാനിലും പെട്രോൾ നൽകില്ല; യുവാവ് പമ്പിലേക്കെത്തിയത് മറ്റൊരു വസ്‌തുവുമായി

Increase Font Size Decrease Font Size Print Page
petrol

യാത്രയ്‌ക്കിടയിൽ വാഹനത്തിൽ പെട്രോൾ തീർന്നാലുള്ള അവസ്ഥ വളരെ പരിതാപകരമായിരിക്കും. അടുത്തെങ്ങും പെട്രോൾ പമ്പില്ലെങ്കിൽ പിന്നെ ആരോടെങ്കിലും സഹായംതേടുകയല്ലാതെ മറ്റ് മാർഗങ്ങളുണ്ടാകില്ല. ഇന്ത്യയിലെ സുരക്ഷാ നിയമങ്ങൾ അവിടെയും ഒരു വെല്ലുവിളിയാണ്. കുപ്പികളിലോ കാനുകളിലോ പെട്രോൾ നൽകാൻ പല പമ്പുകളും അനുവദിക്കാറില്ല. ഈ സാഹചര്യത്തിലാണ് പെട്രോൾ വാങ്ങുന്നതിനായി വ്യത്യസ്‌തമായൊരു മാർഗം പരീക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ബൈക്കിൽ നിന്ന് ഇളക്കിയെടുത്ത ഫ്യുവൽ ടാങ്കുമായാണ് യുവാവ് പെട്രോൾ നിറയ്‌ക്കാനെത്തിയത്. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് തിരിച്ചറിയാതിരുന്ന പമ്പിലെ ജീവനക്കാരി യുവാവിന്റെ കൈയിലുണ്ടായിരുന്ന ടാങ്കിലേക്ക് പെട്രോൾ നിറച്ചുകൊടുക്കുന്നു. അവിടെയുണ്ടായിരുന്നവരെല്ലാം ഇതുകണ്ട് അമ്പരക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവം നടന്നത് രാജസ്ഥാനിലാണെന്നാണ് വിവരം. ചിലർ ഇതിനെ തമാശയായി കണ്ടപ്പോഴും കൂടുതൽ പേരും രൂക്ഷമായ ഭാഷയിലാണ് യുവാവിന്റെ പ്രവൃത്തിയെ വിമർശിച്ചത്. വാഹനത്തിൽ നിന്ന്‌ വേർപെടുത്തിയ ഫ്യുവൽ ടാങ്കിലേക്ക് പെട്രോൾ പകരുന്നത് കൂടുതൽ അപകടകരമാണെന്ന് പലരും കുറിച്ചു. യുവാവിന്റെ ആവശ്യം നിരസിക്കാതിരുന്ന ജീവനക്കാരിക്കെതിരെയും പലരും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന ഉപഭോക്താക്കൾക്കെതിരെയും അതിന് അനുവദിക്കുന്ന പമ്പുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെടുന്നു.

TAGS: VIRALVIDEO, PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.