ന്യൂഡൽഹി:വനിതാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിന് മുൻഗണന നൽകി ഒഴിവുകൾ നികത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 25 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കത്തെഴുതി.ഹൈക്കോടതികളിൽ 309 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.സംസ്ഥാന സർക്കാർ,ഇന്റലിജൻസ് ബ്യൂറോ,സുപ്രീം കോടതി കൊളീജിയം,കേന്ദ്ര സർക്കാർ എന്നിവയുടെ അനുമതിക്ക് ശേഷമുള്ള നിയമന പ്രക്രിയ സമയമെടുക്കുന്നതാണ്.അതിനാൽ ഹൈക്കോടതികളിൽ നിന്നുള്ള നടപടികൾ വേഗത്തിലാക്കണം.അനുയോജ്യരായ വനിതാ ജഡ്‌ജുമാരെ കണ്ടെത്താൻ ഹൈക്കോടതി കൊളീജിയങ്ങൾ പ്രത്യേക ശ്രദ്ധ നൽകണം.അനുയോജ്യരായവരെ കണ്ടെത്തിയില്ലെങ്കിൽ സംസ്ഥാനത്ത് നിന്നുള്ള,സുപ്രീം കോടതി അഭിഭാഷകരെ പരിഗണിക്കണമെന്നും കത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |