
ന്യൂഡൽഹി: വ്യോമ പ്രതിരോധത്തിൽ നിർണായകമായ റഷ്യൻ എസ് 400 സംവിധാനത്തിനുള്ള ദീർഘദൂര മിസൈൽ, സുഖോയ് 30 വിമാന എൻജിൻ ഘടകങ്ങൾ അടക്കം സായുധ സേനകൾക്കും തീരദേശ സേനയ്‌ക്കുമുള്ള ആയുധങ്ങളും സ്‌പെയർപാർട്സുകളും വാങ്ങാനുള്ള 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി.
വ്യോമസേനയ്ക്കായി നിലവിൽ ഉപയോഗിക്കുന്ന എ.എൻ 32, ഐ.എൽ 76 എന്നിവയ്‌ക്ക് പകരം പുതിയ ഇടത്തരം ട്രാൻസ്‌പോർട്ട് വിമാനം വാങ്ങാനുള്ള അനുമതിയും നൽകി. നിരീക്ഷണത്തിനും ഇന്റലിജൻസ് പ്രവർത്തനങ്ങൾക്കുമുള്ള റിമോട്ട്ലി പൈലറ്റഡ് സ്‌ട്രൈക്ക് എയർക്രാഫ്റ്റ്,
എയർ ഡിഫൻസ് ട്രാക്ക്ഡ് സിസ്റ്റം, ടാങ്ക് വെടിമരുന്ന്, ഉയർന്ന ശേഷിയുള്ള റേഡിയോ റിലേ, ധനുഷ് ഗൺ സിസ്റ്റം, റൺവേ ഇൻഡിപെൻഡന്റ് ഏരിയൽ സർവൈലൻസ് സിസ്റ്റം എന്നിവയും ഡി.എ.സി അനുമതി നൽകിയവയിലുണ്ട്.
തീരദേശ സേനയ്‌ക്കായി പട്രോളിംഗ്, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, കപ്പലുകൾക്ക് സഹായം നൽകൽ തുടങ്ങിയ വിവിധോദ്ദേശ്യ സമുദ്ര തീരദേശ പ്രവർത്തനങ്ങൾക്കുള്ള ഹെവി ഡ്യൂട്ടി എയർ കുഷ്യൻ വാഹനങ്ങൾക്കും അനുമതി നൽകി. 2026 സാമ്പത്തിക വർഷത്തിൽ,ഇതുവരെ 6.73 ലക്ഷം കോടി രൂപയുടെ 55 നിർദ്ദേശങ്ങൾ ഡി.എ.സി അംഗീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |