
കോഴിക്കോട്: അനാരോഗ്യം കൊണ്ടല്ല ജമാഅത്തെ ഇസ്ലാമിയെ എതിർത്തതിനാലാണ് എം.കെ.മുനീറിന് സീറ്റ് നൽകാതിരുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കൽ ഇസ്ലാമിന്റെ പാർട്ടിയാണ്. മുനീറിനെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വമാണ്. പാചകവാതക വിഷയത്തിൽ എത്ര നിരുത്തരവാദപരമായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. പിന്നെ എന്തിനാണ് സുരേഷ് ഗോപി മന്ത്രിയായത്. വ്യക്തി അധിക്ഷേപം ദേശീയ നേതാക്കൾ നടത്തുന്നത് അപഹാസ്യമാണെന്നും എൽ.ഡി.എഫിനു അതിന്റെ ആവശ്യമില്ലെന്നും എളമരം കരീം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |