അഞ്ചൽ : അഞ്ചൽ വൈദിക ജില്ലയിലെ വിവിധ മലങ്കര കത്തോലിക്കാ ദൈവാലയങ്ങളിൽ പീഡാനുഭവ വാരാചരണത്തിന് ഇന്ന് ഓശാന ഞായർ ശുശ്രൂഷകളോടെ തുടക്കമാകും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ ഇന്ന് ഓശാന ശുശ്രൂഷ, കുരുത്തോല പ്രദക്ഷിണം, വിശുദ്ധ കുർബാന. നാളെ മുതൽ ബുധൻ വരെ വിശുദ്ധ കുർബാനയും സന്ധ്യാനമസ്‌കാരവും. ഏപ്രിൽ 2ന് പെസഹാ വ്യാഴാഴ്ച പെസഹാ കുർബാനയും അപ്പം മുറിക്കൽ ശുശ്രൂഷയും. ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ 7ന് ആരംഭിക്കും. ഈസ്റ്റർ ശുശ്രൂഷകൾ ശനിയാഴ്ച വൈകിട്ട് 6.30ന് .
സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ പള്ളി, തഴമേൽ: ഇന്ന് രാവിലെ 5.45ന് ഓശാന ശുശ്രൂഷകളും കുർബാനയും നടക്കും. ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ 7ന് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 7.30ന് ഉയിർപ്പിന്റെ ശുശ്രൂഷകളും കുർബാനയും നടക്കും.
സെന്റ് ബെനഡിക്ട് മലങ്കര കത്തോലിക്കാ പള്ളി, കരവാളൂർ: ഇന്ന് രാവിലെ 6ന് ഓശാന ശുശ്രൂഷകൾ നടക്കും. പെസഹാ വ്യാഴാഴ്ച രാവിലെ 6.30ന് കുർബാനയും ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ 7.30നും ആരംഭിക്കും. ഈസ്റ്റർ ശുശ്രൂഷകൾ ശനിയാഴ്ച വൈകിട്ട് 6-ന് തുടങ്ങും.ആനക്കുളം സെന്റ് ഇഗ്‌നാത്തിയോസ് പള്ളി: ഇന്ന് രാവിലെ 9.30ന് ഓശാന ശുശ്രൂഷകൾ. വ്യാഴാഴ്ച രാവിലെ 7.30ന് പെസഹാ ശുശ്രൂഷ. ശനിയാഴ്ച വൈകിട്ട് 5.30-ന് ഉയിർപ്പ് ശുശ്രൂഷകൾ.മണലിൽ സെന്റ് മേരീസ് പള്ളി: ഓശാന ഞായർ രാവിലെ 6.30-ന്. ഉയിർപ്പ് ശുശ്രൂഷകൾ ശനിയാഴ്ച രാത്രി 9.30-ന്.വിളക്കുപാറ സെന്റ് തെരേസാസ് പള്ളി: ഇന്ന് രാവിലെ 9.30-ന് ഓശാന ശുശ്രൂഷകൾ. ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ 7.30-ന്. ഉയിർപ്പ് ശുശ്രൂഷകൾ ശനിയാഴ്ച വൈകിട്ട് 6-ന്.വിവിധ ദൈവാലയങ്ങളിൽ ദുഃഖശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം സെമിത്തേരിയിൽ പരേതർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |