SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.13 AM IST

വേനൽമഴ; വൈദ്യുതി ഉപഭോഗം കുറഞ്ഞു

Increase Font Size Decrease Font Size Print Page
electricity

തിരുവനന്തപുരം: കനത്ത ചൂടിൽ കുതിച്ചുയർന്ന വൈദ്യുതി ഉപഭോഗം വേനൽ മഴയെത്തുടർന്ന് കുത്തനെ കുറഞ്ഞു. വെള്ളിയാഴ്ച 5,744 മെഗാവാട്ടായിരുന്ന പീക്ക് സമയ ഉപഭോഗം, മഴ എത്തിയതോടെ ശനിയാഴ്ച 4,708 ആയി. 1,036 മെഗാവാട്ടിന്റെ കുറവ്. വെള്ളിയാഴ്ച 110.0358 ആയിരുന്നു പ്രതിദിന ഉപഭോഗം. ശനിയാഴ്ച ഇത് 8.1368 ദശലക്ഷം യൂണിറ്റ് കുറഞ്ഞ് 101.899 ദശലക്ഷം യൂണിറ്റിലെത്തി. മദ്ധ്യ, വടക്കൻ ജില്ലകളിൽ പെയ്ത മഴയെത്തുടർന്ന് ഫാൻ, എ.സി എന്നിവയുടെ ഉപയോഗം കുറഞ്ഞതാണ് കാരണം.


വ്യാഴാഴ്ച രാത്രി 5,836 മെഗാവാട്ട് ഉപഭോഗത്തിലൂടെ സർവകാല റെക്കാഡിലെത്തിയിരുന്നു. വെള്ളിയാഴ്ച 83.4797 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയത്. ശനിയാഴ്ച ഇത് 78.9079 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ആഭ്യന്തര ഉത്പാദനം 24 ദശലക്ഷം യൂണിറ്റിൽ നിന്ന് 22 ദശലക്ഷം യൂണിറ്റായി.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.