
തൃശൂർ: തൃശൂർ നഗരത്തിലെ ലത്തീൻ പള്ളിയിൽ ഓശാന പെരുന്നാളിൽ കുരുത്തോലയേന്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുർബാനയിലും തുടർന്നുള്ള ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. 2021 മുതൽ ഓശാന പെരുന്നാളിന്റെ ഭാഗമാകാറുണ്ടെന്നും, ഇതിൽ മതമില്ല ദൈവമാണ് ഉള്ളതെന്നും ദൈവം എല്ലാവരുടേതുമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഈ പ്രാർത്ഥനയുടെ ഉളളടക്കം പരിശോധിച്ചാൽ ഗീതയിലും മഹാഭാരതത്തിലുമെന്ന പോലെ മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ പൂർവരേഖയാണ് കുറിച്ചിരിക്കുന്നത്. മാനവികതയുടെ ഭാഷയാണ് പ്രാർത്ഥനയിലുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് എത്രമാത്രം ആണിയിൽ തറച്ചു. അവസാനം ദൈവം അനുഗ്രഹം തന്നുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 7.30 ന് പള്ളിയിലെത്തിയ സുരേഷ് ഗോപി ഒരു മണിക്കൂറോളം ചെലവിട്ടാണ് മടങ്ങിയത്.
'പാചകവാതക പ്രതിസന്ധിയെന്നത് വ്യാജപ്രചരണം'
രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചുരുക്കം ചില നിയന്ത്രണങ്ങൾ വേണ്ടിവരുന്നു എന്നേയുള്ളൂ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയിൽ കമ്പനികളുടെയും യോഗം വിളിച്ചിരുന്നു. പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചാരണമാണ്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തിൽ നിയന്ത്രണമുണ്ട്. വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |