റാന്നി: പട്ടയം എന്ന സ്വപ്നം നിറവേറ്റിയ പ്രിയ നേതാവ് അഡ്വ.പ്രമോദ്നാരായൺ എം.എൽ.എക്ക് ആവേശകരമായ സ്വീകരണം നൽകി പെരുമ്പെട്ടി ജനത. സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ നടൻ മധുപാൽ എത്തിയത് പ്രവർത്തകർക്ക് ആവേശമായി. വലിയകാവിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി ഏറെ വൈകി വൃന്ദാവനത്ത് സമാപിച്ചു. പര്യടനം ഏരിയ സെക്രട്ടറി അഡ്വ.കെ.പി സുഭാഷ് കുമാർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ജോർജ് ഏബ്രഹാം, സെക്രട്ടറി പി.ആർ പ്രസാദ്, ചെറിയാൻ പോളച്ചിറക്കൽ, കോമളം അനിരുദ്ധൻ, ബിന്ദു ചന്ദ്രമോഹൻ, കെ.സതീഷ്, കെ.കെ സുരേന്ദ്രൻ, എം.വി പ്രസന്നകുമാർ, അനീഷ് ചുങ്കപ്പാറ, സന്തോഷ് കെ.ചാണ്ടി, ബിബിൻ കല്ലംപറമ്പിൽ, ടി.എൻ ശിവൻകുട്ടി, നിസാം കുട്ടി, എം.ആർ വത്സവകുമാർ, ടി.ബു പുരയ്ക്കൽ, പി.എസ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |