ഇടുക്കി: ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും പൊല്യൂഷൻ കൺട്രോൾ ബോർഡും തൊടുപുഴ നഗരസഭ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 900 കിലോയിലധികം നിരോധിത മെറ്റീരിയലുകളും അവ ഉപയോഗിച്ച് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സുകളും ബാനറുകളും പിടിച്ചെടുത്തു. നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ പ്രിന്റിംഗ് പ്രസുകളിൽ നിന്നും ഫ്രെയിമുകളിൽ ബോർഡുകൾ തയ്യാറാക്കി നൽകി വന്നിരുന്ന മങ്ങാട്ടുകവലയ്ക്ക് സമീപമുള്ള സ്ഥാപനത്തിൽ നിന്നാണ് നിരോധിത ഫ്ളക്സുകൾ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായ ഹരിത ചട്ടം പാലിക്കാതെ ഹൈക്കോടതി ഉത്തരവിലെയും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിലെയും വ്യവസ്ഥകൾ ലംഘിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള പ്രചരണ ഫളക്സുകളും സാമഗ്രികളുമാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |