
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലോകതലത്തിൽ ആശങ്ക വർദ്ധിപ്പിക്കുമ്പോഴും, ഇന്ത്യയുടെ വിതരണ ശൃംഖല സംവിധാനം പൂർണമായും സ്വയംപര്യാപ്തമായും തുടരുകയാണെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ പ്രസിഡന്റ് ബി.സി. ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ എം. പി.,ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് കമലാലയം , ദേശീയ പ്രവർത്തക സമിതി അംഗം പി. വെങ്കിട്ടരാമ അയ്യർ എന്നിവർ അറിയിച്ചു.
രാജ്യത്ത് ആവശ്യമായ സാധനങ്ങളുടെ മതിയായ ശേഖരം ലഭ്യമാണെന്നും വിതരണം സംബന്ധിച്ച് ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും നേതാക്കൾ പറഞ്ഞു. ഉപഭോക്താക്കൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ, സംഘടനയുമായും ഭരണകൂടവുമായും സഹകരിക്കണമെന്നും വ്യാപാരികളോട് നേതാക്കൾ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |