SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.14 PM IST

'അത് ഞാനല്ല,​ പ്രേതം'; വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്

Increase Font Size Decrease Font Size Print Page
d

ല‌ക്നൗ: ഞാനല്ല,​ വാതിൽ തുറക്കാൻ ശ്രമിച്ചത് പ്രേതമാണ്. വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് പിടിയിലായ യുവാവിന്റെ മറുപടി കേട്ട് പൊലീസ് ഞെട്ടി.

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ലാൻഡ് ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ബംഗളൂരു- വാരാണസി ഇൻഡിഗോ വിമാനം രാത്രി 8.15ന് പറന്നുയർന്നു. 15 മിനിട്ട് കഴിഞ്ഞപ്പോൾ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അദ്നാൻ വാതിൽ തുറക്കാൻ ശ്രമിച്ചു. ജീവനക്കാർ തടഞ്ഞപ്പോൾ അബദ്ധം പറ്റിയെന്നായിരുന്നു മറുപടി. രാത്രി 10.20 ഓടെ വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ വീണ്ടും വാതിൽ തുറക്കാൻ ശ്രമിച്ചു. വിമാനം 500 അടി മാത്രം ഉയരത്തിലായിരുന്നു അപ്പോൾ. ജീവനക്കാർ വിവരമറിയിച്ചതോടെ പൈലറ്റ് ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു. തുടർന്ന് ഒരു വട്ടം കൂടി വലംവച്ച ശേഷം 10.35ന് ലാൻഡ് ചെയ്തു. സംഭവത്തെത്തുടർന്ന് യാത്രക്കാർ നടുങ്ങിപ്പോയെന്ന് അധികൃതർ പറഞ്ഞു.

അദ്നാനെ സി.ഐ.എസ്.എഫിനു കൈമാറി. പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തപ്പോൾ, താൻ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും തനിക്കു പ്രേതബാധയുണ്ടെന്നുമാണ് പറഞ്ഞത്. പിന്നീട് ഗോവയിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയാണെന്നും താൻ വലിച്ച ഹാൻഡിൽ എമർജൻസി ഡോറിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.