
ആലപ്പുഴ: കേരളത്തിൽ റെയിൽവേ നിർമ്മാണജോലികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർക്ക് നൽകാനുള്ള 208 കോടി രൂപ നൽകുന്നതിന് നടപടികൾ ഉണ്ടാകണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.കേരളത്തിലെ റെയിൽവേ വികസനത്തിന് 3000 കോടി രൂപ അനുവദിച്ചെന്ന് പാർലമെന്റിൽ പറഞ്ഞിട്ട് കുടിശിക പോലും അനുവദിക്കാത്തത് ജനദ്രോഹപരമാണ്.മണ്ഡലം പ്രസിഡന്റ് അഡ്വ.സെയ്തുമുഹമ്മദ് സാലിഹ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് സാദിഖ് എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു.പി.ജെ. കുര്യൻ, വി.എസ്. ജോഷി,കെ.എസ്. സുധാകരൻ,ടോം ജോസഫ്, രാജു ജോൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |