
കുട്ടനാട്: എ.സി റോഡിൽ പൊങ്ങ പുതിയ പാലത്തിൽ ആക്ടിവയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചു കയറി പൂർണ്ണമായി കത്തിനശിച്ചു. കഴിഞ്ഞ രാത്രി 12.30ഓടെ ആയിരുന്നു സംഭവം. സംഭവത്തിൽ പരുക്കേറ്റ ഷോൺ (27), ശ്രീകാന്ത് ശർമ്മ (40) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. നാഗർകോവിലിൽ നിന്ന് അരിയും കയറ്റി മലപ്പുറത്തേയ്ക്ക് പോകുകയായിരുന്നു ലോറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |