
ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹോം വോട്ടിംഗ് ആരംഭിച്ചു. 111 ടീമുകളെയാണ് ഹോം വോട്ടിംഗിനായി നിയോഗിച്ചിരുന്നത്.
രാവിലെ എട്ട് മണി മുതൽ ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരം ഒരുക്കും. രഹസ്യ സ്വഭാവം ഉറപ്പാക്കി സുരക്ഷിതമായ രീതിയിലാണ് വോട്ടെടുപ്പ് നടത്തുക. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്‌സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോ ഗ്രാഫർ എന്നിവരടങ്ങിയ സംഘമാണ് ഹോം വോട്ടിംഗിന് എത്തുന്നത്. ചെങ്ങന്നൂർ മണ്ഡലത്തിൽ ബാലറ്റ് പേപ്പർ എത്താത്തിനാൽ ഇന്നലെ ഹോം വോട്ടിംഗ് നടത്താനായില്ല. വോട്ടിംഗ് ഇന്ന് മുതൽ നടത്തും. തിരഞ്ഞെടുപ്പ് പ്രക്രിയ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി 85 വയസിനു മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീടുകളിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |