
ചേർത്തല: സിനിമാക്കാർ പറയുന്നതുപോലെ വോട്ടുചെയ്യുന്നവരല്ല മലയാളികളെന്നും അവരുടെ ചിന്തകളിലും തീരുമാനങ്ങളിലും കൃത്യമായ നിലപാടുകളും തീരുമാനങ്ങളുമുണ്ടെന്ന് സിനിമാതാരം കൈലാഷ്. സെൻട്രിയൽ ബസാർ ഗ്രൂപ്പിന്റെ ചേർത്തലയിലെ നാലാമത് വാർഷികത്തിൽ ജനകീയ സഹായപദ്ധതികൾ ഉദ്ഘാടനംചെയ്ത ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. 1500ലേരെ പേർക്കുതൊഴിലുനൽകുന്നതിനൊപ്പം ജനങ്ങൾക്കു കൂടുതൽ സഹായകരമായ പദ്ധതികൾ നടപ്പാക്കുന്ന സെൻട്രിയൽ ബസാറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കൈലാഷ് പറഞ്ഞു.സെൻട്രിയൽ ബസാർ ബിസിനസ് ഹെഡ് അനീഷ് കെ.ജോയ്,ഓപ്പറേഷൻസ് മാനേജർ കെ.ബി.നിഷാദ്,ക്ലസ്റ്റർ മാനേജർ ജെ.ജസ്റ്റിൻ,സ്റ്റോർ മാനേജർ ഗോപു എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |