
പരപ്പനങ്ങാടി: സംസ്ഥാന സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപയ്ക്ക് അർഹനായത് പരപ്പനങ്ങാടി സ്വദേശി നടുവീട്ടിൽ പത്മനാഭൻ. BR108-SB 517026 എന്ന നമ്പറിനാണ് സമ്മാനം. പെരുമണ്ണ കോഴിച്ചെനയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന പത്മനാഭൻ (51) ബിസിനസ് ആവശ്യത്തിനായി ഈമാസം 26ന് കോയമ്പത്തൂർ പോയി തിരിച്ചുവരുമ്പോൾ പാലക്കാട് റെയിൽവേ സ്‌റ്റേഷനിന് സമീപത്തെ കടയിൽ നിന്നാണ് ടിക്കറ്റെടുത്തത്. നറുക്കെടുപ്പ് നടന്ന 28ന് ടിക്കറ്റ് നോക്കാൻ മറന്ന പത്മനാഭൻ അടുത്ത ദിവസമാണ് ഫലം നോക്കിയത്. ലോട്ടറി ടിക്കറ്റ് സ്ഥിരമായി എടുക്കുന്ന പതിവില്ല പത്മനാഭന്. സമ്മാനാർഹമായ ടിക്കറ്റ് പരപ്പനങ്ങാടി എസ്.ബി.എ മാനേജർ ഒ.സുജിത്തിന് കൈമാറി. സ്മിതയാണ് ഭാര്യ. മക്കൾ ശ്രീഹരി, ശ്രീ പാർവ്വണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |