SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.12 PM IST

വനിതാ കമ്മീഷൻ പരാതികളിൽ ഡയറക്ടർക്ക് തീർപ്പുകൽപ്പിക്കാനാവില്ല

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം : വനിതാ കമ്മീഷനിലെ പരാതികളിൽ തീർപ്പു കൽപ്പിക്കാനോ, കമ്മീഷൻ ഉത്തരവുകൾക്ക് പകരമായി റിപ്പോർട്ടുകൾ നൽകാനോ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർക്ക് നിയമപരമായ അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.

1995ലെ കേരള വനിതാ കമ്മീഷൻ നിയമമനുസരിച്ച് കമ്മീഷൻ ചെയർപേഴ്സണോ അംഗങ്ങൾക്കോ മാത്രമേ പരാതികളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമുള്ളൂവെന്ന് കമ്മീഷണർ ഡോ. സോണിച്ചൻ പി. ജോസഫ് വ്യക്തമാക്കി. വണ്ടന്നൂർ സന്തോഷ് നൽകിയ ഹർജിയിലാണ് ഉത്തരവ്. വനിതാ കമ്മീഷനിലെ പരാതിയുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പരാതിയുടെ പകർപ്പ്, മിനിറ്റ്സ്, അന്വേഷണ റിപ്പോർട്ട്, പൊലീസ് റിപ്പോർട്ട് എന്നിവ ആവശ്യപ്പെട്ട് ഹർജിക്കാരൻ വിവരാവകാശ അപേക്ഷ നൽകിയിരുന്നു.കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

ഹിയറിംഗ് സമയത്ത് അന്തിമ ഉത്തരവിന് പകരം പ്രൊസീഡിംഗ്സിന്റെ പകർപ്പാണ് നൽകിയതെന്നും എ.സി.പി.യുടെ അന്വേഷണ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വ്യക്തമായി. ഹർജിക്കാരൻ ആവശ്യപ്പെട്ട രേഖകളിൽ കൃത്യമായ മറുപടി 15 ദിവസത്തിനകം നൽകാൻ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

TAGS: WW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.