SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.06 PM IST

സഹ. സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ: ടെൻഡർ അന്തിമമാക്കൽ തടഞ്ഞു

Increase Font Size Decrease Font Size Print Page
high-court-

കൊച്ചി: പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനുള്ള ടെൻഡർ അന്തിമമാക്കുന്നത് മേയ് 19 വരെ ഹൈക്കോടതി തടഞ്ഞു. ദിനേശ് ഐ.ടി സർവീസസിന്റെ കൺസോർഷ്യത്തിന് കരാർ ഉറപ്പിക്കുന്നതിനെതിരെയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ നിർദ്ദേശം. ടെൻഡറിൽ പങ്കാളിയായ മലബാർ ഇൻഫർമേഷൻ ടെക്നോളജിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം നൽകിയ ഹർജിയിലാണിത്.

1612 പ്രാഥമിക സഹകരണ സംഘങ്ങളും പദ്ധതിയുടെ പരിധിയിൽ വരുമെന്ന കണക്കുകൂട്ടലിൽ ഹർജിക്കാർ 273.42 കോടിയുടെ ടെൻഡറാണ് സമർപ്പിച്ചത്. ദിനേശ് ഐ.ടി സർവീസസിന്റെ കൺസോർഷ്യം 280 പ്രാഥമിക സഹകരണ സംഘങ്ങൾക്കായി 58.88 കോടിയുടെ ടെൻഡറാണ് നൽകിയത്.
സഹകരണ രജിസ്ട്രാറുടെ ടെൻഡർ വിജ്ഞാപനത്തിൽ 1612 സഹകരണ സംഘങ്ങൾ എന്ന് പറയുന്നതായി ഹർജിക്കാർ വാദിക്കുന്നു. പൈലറ്റ് പദ്ധതിയെന്ന നിലയിൽ 280 പ്രാഥമിക സഹകരണ സംഘങ്ങൾക്കായാണ് ടെൻഡർ ക്ഷണിച്ചതെന്ന് സർക്കാർ വിശദീകരിക്കുന്നു.
വിജ്ഞാപനം പരിശോധിക്കുമ്പോൾ, 1612 സഹകരണ സംഘങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് കോടതി വിലയിരുത്തി. വിജ്ഞാപനത്തിൽ എത്ര സംഘങ്ങളെന്ന് വ്യക്തമായി പറയാത്തതിനാൽ വിശദ പരിശോധന ആവശ്യമാണെന്നും പറഞ്ഞു. സർക്കാർ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദ്ദേശിച്ച കോടതി ഹർജി മേയ് 19 ന് പരിഗണിക്കാൻ മാറ്റി.

TAGS: HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA