SignIn
Kerala Kaumudi Online
Friday, 15 May 2026 10.00 PM IST

ശബരിമലയിൽ ഇന്ന് പള്ളിവേട്ട

v

ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ ഇന്ന് പള്ളിവേട്ട നടക്കും. രാവിലെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് വിവിധ പൂജകൾക്ക് ശേഷം ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നെള്ളത്ത്. പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറുപ്പിന് ശേഷം നടയടയ്ക്കും. ദേവന് പള്ളികൊള്ളാനായി കിഴക്കേ മണ്ഡപത്തിൽ പ്രത്യേകം സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 8.15വരൊണ് ഇന്ന് നെയ്യഭിഷേകം.

നാളെ പുലർച്ചെ വിഗ്രഹത്തിൽ അഭിഷേകം നടത്തി നീരജനമുഴിഞ്ഞ് ഗോമാതാവിനെ കണികാണിക്കും. ഇതിനുശേഷം ശീവേലി വിഗ്രഹം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി ദേവചൈതന്യം മൂലവിഗ്രഹത്തിലേക്ക് ആവാഹിച്ച് തുടർ പൂജകൾ നടത്തും. രാവിലെ 9ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര. വൈകിട്ട് 3ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. രാത്രി 10ന് നടയടയ്ക്കുന്നതോടെ പൈങ്കുനി ഉത്രഉത്സവം സമാപിക്കും. മേട വിഷു പൂജകൾക്കായി ഏപ്രിൽ 10ന് നടതുറക്കും. 15നാണ് വിഷു. മേടമാസ പൂജകൾ പൂർത്തിയാക്കി 19ന് നടയടയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA