
കാലടി: 27 കിലോയോളം കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാനത്തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സെന്റു സർക്കാർ, ഇനാമുൽ ഹഖ് എന്നിവരെയാണ് അയ്യമ്പുഴ പൊലീസ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിൽ വരുന്ന വഴി അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് കിലോക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കിൽ വില്പന നടത്തി മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. ഇന്ത്യാ ബംഗ്ലാദേശ് അതിർത്തി പ്രദേശത്താണ് ഇവർ താമസിക്കുന്നത്. കഞ്ചാവ് കൈമാറുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫ്, സബ് ഇൻസ്‌പെക്ടർമാരായ ജയചന്ദ്രൻ, കെ .എസ് വിനോദ്, പി.ഒ .സെബി, സീനിയർ സി. പി. ഒമാരായ കെ.ജി. പ്രസാദ്, കെ.എസ്. സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |