SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.47 AM IST

എൻ.ഡി.എ പ്രകടന പത്രിക: 2 സൗജന്യ ഗ്യാസ് സിലിണ്ടർ, അതിവേഗ റെയിൽ ശൃംഖല

Increase Font Size Decrease Font Size Print Page
bjp

നിർദ്ധന കുടുംബങ്ങൾക്ക്
പ്രതിമാസം 2500 രൂപ സഹായം
 പ്രതിമാസം 20,000 ലിറ്റർ
സൗജന്യ കുടിവെള്ളം

തിരുവനന്തപുരം: വികസിത കേരളം ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി എൻ.ഡി.എ നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ച് അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ. പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ (ഓണത്തിനും ക്രിസ്മസിനും) സൗജന്യ പാചകവാതക സിലിണ്ടർ.

പാവപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജുള്ള 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്'. പലചരക്ക് സാധനങ്ങളും മരുന്നുകളും വാങ്ങാനടക്കം ഇതുപയോഗിക്കാം. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യം. എയിംസ് യാഥാർത്ഥ്യമാക്കും.

വിഴിഞ്ഞത്തെ പ്രധാന വ്യവസായ കേന്ദ്രമാക്കും. ഇതിനായി ഷിപ്പ് റിപ്പയർ ആൻഡ് മറൈൻ എൻജിനിയറിംഗ് ക്ലസ്റ്റർ, നേമം യാർഡുമുതൽ വിഴിഞ്ഞം തുറമുഖംവരെ എലിവേറ്റഡ് ഡബിൾ റെയിൽപ്പാത, തുറമുഖത്തിനുചുറ്റും പ്രത്യേക വ്യാവസായിക ഇടനാഴി എന്നിവ സ്ഥാപിക്കും. സർക്കാർ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഐച്ഛിക വിഷയമായി പഠിപ്പിക്കും.

"ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം" എന്ന പ്രകടനപത്രിക ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവിൻ പ്രകാശനം ചെയ്തു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി.രാജേഷ്, ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി,​ ട്വന്റി 20 ചീഫ് കോ ഓർഡിനേറ്റർ സാബു എം.ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേമ പെൻഷൻ

3000 രൂപയാക്കും

ക്ഷേമ പെൻഷൻ 3,000 രൂപയാക്കും. ക്ഷേത്ര ഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്ന തരത്തിൽ ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ സി.ബി.ഐ അന്വേഷണം. തൃശൂർ-ഗുരുവായൂർ റെയിൽപ്പാത തിരൂരിലേക്ക് നീട്ടും. കൊച്ചി മെട്രോയുടെ എല്ലാഘട്ടങ്ങളും പൂർത്തിയാക്കും.

ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാവർക്കും ലഭ്യമാക്കും. പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവില. പ്ലാന്റേഷൻ ഭൂമികളിൽ ഇടവിള കൃഷി നടത്തുന്നതിന് അവസരം

കേരളീയർക്ക് പുതിയ തൊഴിൽ നൽകുന്ന സംരംഭങ്ങൾക്ക്, ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപവരെ കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുന്ന 'എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം'

''കേരളത്തിൽ എൻ.ഡി.എ അധികാരത്തിൽ വരും. കേരളീയർ മാറ്റം ആഗ്രഹിക്കുന്നു

-നിതിൻ നവിൻ,

ബി.ജെ.പി

ദേശീയ അദ്ധ്യക്ഷൻ

TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.