
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്രിസ് എൻ.നഗരേഷ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ഇന്നലെ ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ അദ്ദേഹത്തിന് ഫുൾ കോർട്ട് റഫറൻസോടെ യാത്രഅയപ്പ് നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്,അഡിഷണൽ സോളിസിറ്റർ ജനറൽ പി.ശ്രീകുമാർ,ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ.കൊറ്റം എന്നിവർ പങ്കെടുത്തു.
കൊച്ചിയിൽ അഭിഭാഷകനായിരുന്ന എൻ.നഗരേഷ് 2018 നവംബർ 5 നാണ് ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി നിയമിതനായത്. 2020 സെപ്തംബർ 14 ന് സ്ഥിരം ജഡ്ജിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |