
ന്യൂഡൽഹി: പുതിയ വിദേശ സംഭാവന നിയന്ത്രണ ബിൽ കൂടുതൽ കൂടിയാലോചനയ്ക്കായി പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്ന് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഒാഫ് ഇന്ത്യ(സി.ബി.സി.ഐ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് ബിൽ ഭീഷണിയാണെന്ന് സെക്രട്ടറി ജനറൽ അനിൽ ജെ. കൂട്ടോ എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കത്തിലെ ആവശ്യങ്ങൾ
ഭരണപരമായ വീഴ്ചകൾ മൂലം വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കൽ പോലുള്ള ശിക്ഷകൾ ഒഴിവാക്കുക.
ഉചിതമായ നടപടിക്രമങ്ങളും ജുഡീഷ്യൽ മേൽനോട്ടവും ഉറപ്പാക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിക്കുക
ചാരിറ്റബിൾ, വിദ്യാഭ്യാസ, വിശ്വാസ അധിഷ്ഠിത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക
സുതാര്യത, വിശ്വാസം എന്നിവ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ ചട്ടക്കൂട് പ്രോത്സാഹിപ്പിക്കുക
നിഷ്പക്ഷത ഉറപ്പാക്കാൻ ഒരു സ്വതന്ത്ര അപ്പലേറ്റ് അതോറിറ്റി സ്ഥാപിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |