
വിദേശ രാജ്യങ്ങളില്‍ ചെന്നാല്‍ അവിടുത്തെ സംസ്‌കാരവും ജീവിതശൈലിയും അതുപോലെ പകര്‍ത്താന്‍ ശ്രമിക്കുന്ന നിരവധിപേരുണ്ട്. എന്നാല്‍ എത്ര വലിയ ചുറ്റുപാടിലായാലും സ്വന്തം നാടിന്റെ സംസ്‌കാരം ഉയര്‍ത്തി പിടിച്ച് മുന്നോട്ട് പോകുന്നവരുമുണ്ട്. ഇപ്പോഴിതാ വിദേശത്ത് വച്ച് തനിക്കുണ്ടായ വ്യത്യസ്തമായ ഒരു അനുഭവം തുറന്ന് പറയുകയാണ് ഇന്ത്യക്കാരിയായ യുവതി. സ്‌കോട്‌ലാന്‍ഡില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ആകാന്‍ഷ സദേക്കര്‍ ചൗഹാന്‍ ആണ് ഓഫീസിലെ അനുഭവം തുറന്ന് പറഞ്ഞത്.
ഒരിക്കല്‍ ഓഫീസില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായുള്ള സിന്ദൂരം അണിഞ്ഞ് ഓഫീസില്‍ എത്തിയ അനുഭവമാണ് യുവതി പങ്കുവയ്ച്ചത്. വിവാഹ ശേഷം സിന്ദൂരവും താലിയും അണിഞ്ഞെത്തിയപ്പോള്‍ ഓഫിസില്‍ നിന്നുണ്ടായ അനുഭവമാണ് ആകാന്‍ഷ പങ്കുവച്ചത്. സിന്ദൂരവും താലിയും അണിഞ്ഞെത്തിയപ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് വലിയ ബഹുമാനമാണ് ലഭിച്ചതെന്ന് ആകാന്‍ഷ പറയുന്നു. എന്നാല്‍ തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ഇന്ത്യക്കാരിയില്‍ നിന്നാണ് പരിഹാസം നേരിടേണ്ടി വന്നതെന്നും ആകാന്‍ഷ പറയുന്നു.
നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാകാത്തവര്‍ കൂടി അതിനെ ബഹുമാനിക്കുമ്പോള്‍ ഇങ്ങനെ ചിലര്‍ നമ്മെ ചെറുതാക്കാന്‍ നോക്കുന്നത് കൗതുകകരമാണ്. പൊതുവേ സ്ത്രീകളെ നിയന്ത്രിക്കാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യമാണ്. ചിലപ്പോള്‍ വസ്ത്രധാരണം മോഡേണായി പോയതായിരിക്കും പ്രശ്‌നം. മറ്റു ചിലപ്പോള്‍ കൂടുതല്‍ പരമ്പരാഗതമായി പോയി എന്നു പറയും. രണ്ടായാലും ഒരു പോലെയാണ്. ഞാന്‍ സിന്ദൂരം അണിയുന്നത് ആരെയും ബോധിപ്പിക്കാനല്ല. അത് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.'' ആകാന്‍ഷ വ്യക്തമാക്കി.
ഒരു ബ്രിട്ടീഷുകാരിയായ ഹിന്ദുവാണ് താനെന്ന് പറയാന്‍ ഒട്ടും മടിക്കുന്നില്ലെന്നാണ് ഒമ്പതാം വയസ്സില്‍ മുംബയില്‍ നിന്ന് സ്‌കോട്‌ലാന്‍ഡിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗം കൂടിയായ ആകാന്‍ഷ പറയുന്നു. തന്റെ വ്യക്തിത്വം ഒരിടത്തും ഒളിപ്പിച്ചു വയ്‌ക്കേണ്ടതാണെന്ന് തോന്നിയിട്ടില്ലെന്നും അവര്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |